x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ൺ അ​ടി​ച്ച് പേ​ടി​പ്പി​ക്കേ​ണ്ട, ഇ​ത് ഞ​ങ്ങ​ളു​ടെ വ​ഴി! ബൈ​ക്ക​ർ​മ്മാ​ർ​ക്ക് മാ​സ് മ​റു​പ​ടി ന​ൽ​കി യു​വാ​ക്ക​ൾ


Published: October 28, 2026 05:53 PM IST | Updated: October 28, 2026 05:53 PM IST

ന​ഗ​ര​ങ്ങ​ളി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് മ​റി​ക​ട​ക്കാ​ൻ ബൈ​ക്കു​ക​ൾ ന​ട​പ്പാ​ത​യി​ലേ​ക്ക് ക​യ​റ്റി​പ്പാ​യു​ന്ന പ്ര​വ​ണ​ത​യ്‌​ക്കെ​തി​രെ വേ​റി​ട്ട രീ​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കൈ​യ​ടി നേ​ടു​ക​യാ​ണ് രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ നി​ന്നു​ള്ള മൂ​ന്ന് ചെ​റു​പ്പ​ക്കാ​ർ. ടോ​ങ്ക് ഫ​ട്ട​ക് പു​ലി​യ​യ്ക്ക് സ​മീ​പം ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്.

പ്ര​ധാ​ന റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ പ​ല ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ വ​ഴി​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​സ​മ​യം ന​ട​പ്പാ​ത​യി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ ഇ​വ​ർ​ക്ക് വ​ഴി​മാ​റി​ക്കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല.

ബൈ​ക്ക് യാ​ത്ര​ക്കാ​ർ വി​ടാ​തെ പി​ന്നി​ൽ നി​ന്ന് തു​ട​ർ​ച്ച​യാ​യി ഹോ​ൺ അ​ടി​ച്ചു​കൊ​ണ്ടി​രു​ന്നെ​ങ്കി​ലും, യു​വാ​ക്ക​ൾ അ​ത് പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ച് ശാ​ന്ത​രാ​യി മു​ന്നോ​ട്ട് ന​ട​ക്കു​ക​യാ​യി​രു​ന്നു.

ത​ർ​ക്ക​ങ്ങ​ൾ​ക്കോ വ​ഴ​ക്കു​ക​ൾ​ക്കോ മു​തി​രാ​തെ സ്വ​ന്തം അ​വ​കാ​ശം നി​ശ​ബ്ദ​മാ​യി സ്ഥാ​പി​ച്ചെ​ടു​ത്ത ഇ​വ​ർ​ക്ക് മു​ന്നി​ൽ ഒ​ടു​വി​ൽ ബൈ​ക്കു​ക​ൾ​ക്ക് വേ​ഗ​ത കു​റ​ച്ച് പ​തു​ക്കെ നീ​ങ്ങേ​ണ്ടി വ​ന്നു.

സ​മീ​പ​ത്തെ കാ​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന വ്യ​ക്തി​യാ​ണ് ഈ ​അ​പൂ​ർ​വ നി​മി​ഷം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​ത്. ന​ട​പ്പാ​ത കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മു​ള്ള​താ​ണെ​ന്നും യു​വാ​ക്ക​ൾ ചെ​യ്ത​താ​ണ് ശ​രി​യെ​ന്നും അ​ദ്ദേ​ഹം വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​തും കേ​ൾ​ക്കാം.

ദൃ​ശ്യ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ച്ച​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ച​ർ​ച്ച​യാ​യി മാ​റി​യി​ട്ടു​ണ്ട്. തി​ര​ക്കു​ള്ള റോ​ഡു​ക​ളി​ൽ നി​ന്ന് മാ​റി കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി ന​ട​ക്കാ​ൻ നി​ർ​മ്മി​ച്ച വ​ഴി​ക​ൾ വാ​ഹ​ന​ങ്ങ​ൾ കൈ​യേ​റു​ന്ന​ത് വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

അ​നാ​വ​ശ്യ​മാ​യ ത​ർ​ക്ക​ങ്ങ​ളി​ല്ലാ​തെ കൃ​ത്യ​മാ​യ സ​ന്ദേ​ശം ന​ൽ​കി​യ യു​വാ​ക്ക​ളു​ടെ ന​ട​പ​ടി​യെ വ​ൻ പി​ന്തു​ണ​യോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Tags : CivicSense PedestrianRights Jaipur RoadSafety TrafficRules ViralVideo

Recent News

Corehub Up