ഉത്തർപ്രദേശിലെ ലക്നോവിലുള്ള ഇന്ദിരാ ഡാമിൽ നിന്ന് ചിത്രീകരിച്ചതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിറം ചേർത്ത വെള്ളവും പൂക്കളും അടങ്ങിയ വലിയൊരു പാത്രം രണ്ട് യുവാക്കൾ യാതൊരു ആശങ്കയുമില്ലാതെ അണക്കെട്ടിലേക്ക് ഒഴുക്കിക്കളയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ആചാരങ്ങളുടെ പേരിൽ നദികളിലേക്ക് മാലിന്യം തള്ളുന്നതിനെതിരെ കടുത്ത വിമർശനമാണ് ഇതിലൂടെ ഉയർന്നിരിക്കുന്നത്. എന്നാൽ ജലമലിനീകരണത്തേക്കാൾ ഉപരിയായി ആളുകളെ ആശങ്കയിലാഴ്ത്തിയത് തൊട്ടുതാഴെ അപകടകരമായ രീതിയിൽ തൂങ്ങിക്കിടക്കുന്ന വൈദ്യുത കമ്പികളാണ്.
യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ ഇത്തരം ഒരു സാഹചര്യം സൃഷ്ടിച്ചത് വലിയൊരു ദുരന്തത്തിന് കാരണമാകുമായിരുന്നുവെന്നും നിമിഷനേരം കൊണ്ട് ജീവൻ നഷ്ടപ്പെടാമായിരുന്ന അവസ്ഥയായിരുന്നു അതെന്നും വീഡിയോ കണ്ടവർ ചൂണ്ടിക്കാണിക്കുന്നു.
റെഡിറ്റിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി പേരാണ് കണ്ടത്. പൊതുസ്ഥലങ്ങളിലെ ഉത്തരവാദിത്തമില്ലായ്മയെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരം പ്രവൃത്തികൾ കർശനമായി ശിക്ഷിക്കപ്പെടണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്. മെട്രോ സ്റ്റേഷനുകൾ വൃത്തിയായി സൂക്ഷിക്കുന്നത് അവിടെ കർശന പിഴ ഈടാക്കുന്നത് കൊണ്ടാണെന്നും, അതുപോലെ നദികളിലും റോഡുകളിലും മാലിന്യം തള്ളുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ വേണമെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.
ഇത് യാതൊരു വിധത്തിലുള്ള ആചാരവുമല്ലെന്നും, മറിച്ച് പുഴയിലേക്ക് മാലിന്യം തള്ളൽ മാത്രമാണെന്നും ഇതേ പുഴയിലാണ് പിന്നീട് ആളുകൾ കുളിക്കുന്നതെന്നും ചിലർ വിമർശിക്കുന്നു.
സർക്കാരിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും നമ്മുടെ പൗരസമൂഹത്തിന്റെ പ്രതിഫലനം തന്നെയാണ് നമ്മുടെ ഭരണകൂടമെന്നും ജനങ്ങൾ സ്വയം ചിന്തിക്കേണ്ടതുണ്ടെന്നും ഉള്ള പ്രതികരണങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശക്തമായിട്ടുണ്ട്.
Pouring offerings in the river while avoiding getting electrocuted by the cables below in Lucknow's Indira Dam
by u/FAQnA in lucknow
Tags : CivicSense ShockingViral LucknowDam PublicSafety RiverPollution ViralVRiverPollution