Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ViralVRiverPollution

Video

അ​ണ​ക്കെ​ട്ടി​ൽ ആ​ചാ​ര​ത്തി​ന്‍റെ പേ​രി​ൽ മാ​ലി​ന്യം ത​ള്ള​ൽ; തൊ​ട്ടു​താ​ഴെ ക​റ​ന്‍റ് ക​മ്പി​ക​ൾ, ല​ക്നോ​വി​ൽ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ലു​ള്ള ഇ​ന്ദി​രാ ഡാ​മി​ൽ നി​ന്ന് ചി​ത്രീ​ക​രി​ച്ച​തെ​ന്ന പേ​രി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. നി​റം ചേ​ർ​ത്ത വെ​ള്ള​വും പൂ​ക്ക​ളും അ​ട​ങ്ങി​യ വ​ലി​യൊ​രു പാ​ത്രം ര​ണ്ട് യു​വാ​ക്ക​ൾ യാ​തൊ​രു ആ​ശ​ങ്ക​യു​മി​ല്ലാ​തെ അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി​ക്ക​ള​യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ആ​ചാ​ര​ങ്ങ​ളു​ടെ പേ​രി​ൽ ന​ദി​ക​ളി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഇ​തി​ലൂ​ടെ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ജ​ല​മ​ലി​നീ​ക​ര​ണ​ത്തേ​ക്കാ​ൾ ഉ​പ​രി​യാ​യി ആ​ളു​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ​ത് തൊ​ട്ടു​താ​ഴെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന വൈ​ദ്യു​ത ക​മ്പി​ക​ളാ​ണ്.

യാ​തൊ​രു സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​മി​ല്ലാ​തെ ഇ​ത്ത​രം ഒ​രു സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​ത് വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​കു​മാ​യി​രു​ന്നു​വെ​ന്നും നി​മി​ഷ​നേ​രം കൊ​ണ്ട് ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​മാ​യി​രു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു അ​തെ​ന്നും വീ​ഡി​യോ ക​ണ്ട​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

റെ​ഡി​റ്റി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഈ ​ദൃ​ശ്യ​ങ്ങ​ൾ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ത​ന്നെ നി​ര​വ​ധി പേ​രാ​ണ് ക​ണ്ട​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​യെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് നി​ര​വ​ധി പേ​ർ ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ക​ർ​ശ​ന​മാ​യി ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും പ​ല​രും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​ത് അ​വി​ടെ ക​ർ​ശ​ന പി​ഴ ഈ​ടാ​ക്കു​ന്ന​ത് കൊ​ണ്ടാ​ണെ​ന്നും, അ​തു​പോ​ലെ ന​ദി​ക​ളി​ലും റോ​ഡു​ക​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ഇ​ത് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ആ​ചാ​ര​വു​മ​ല്ലെ​ന്നും, മ​റി​ച്ച് പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യം ത​ള്ള​ൽ മാ​ത്ര​മാ​ണെ​ന്നും ഇ​തേ പു​ഴ​യി​ലാ​ണ് പി​ന്നീ​ട് ആ​ളു​ക​ൾ കു​ളി​ക്കു​ന്ന​തെ​ന്നും ചി​ല​ർ വി​മ​ർ​ശി​ക്കു​ന്നു.

സ​ർ​ക്കാ​രി​നെ മാ​ത്രം കു​റ്റം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും ന​മ്മു​ടെ പൗ​ര​സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ഫ​ല​നം ത​ന്നെ​യാ​ണ് ന​മ്മു​ടെ ഭ​ര​ണ​കൂ​ട​മെ​ന്നും ജ​ന​ങ്ങ​ൾ സ്വ​യം ചി​ന്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഉ​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളും ഇ​തി​നോ​ട​കം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Latest News

Corehub Up