കർണാടകയിലെ ഗദഗിൽ ബി.എഡ് സൈക്കോളജി പ്രായോഗിക പരീക്ഷയ്ക്കിടെ വിദ്യാർഥികളുടെ ഏകാഗ്രത പരിശോധിക്കാൻ കോളേജ് അധികൃതർ നടത്തിയ വേറിട്ട പരീക്ഷണം സമൂഹമാധ്യമങ്ങളിൽ വൻ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
പരീക്ഷാ ഹാളിലെ നിശബ്ദ അന്തരീക്ഷത്തിന് പകരം കടുത്ത ബഹളങ്ങളും തടസങ്ങളും മനഃപൂർവം സൃഷ്ടിച്ചായിരുന്നു ഈ പരീക്ഷ. കടുത്ത മാനസിക സമ്മർദ്ദമുള്ള സാഹചര്യങ്ങളെ വിദ്യാർഥികൾ എങ്ങനെ നേരിടുന്നു എന്ന് അളക്കുകയായിരുന്നു ലക്ഷ്യമെങ്കിലും, പരീക്ഷാ ഹാൾ യുദ്ധക്കളമാക്കിയ ഈ നടപടിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
വിദ്യാർഥികൾ പരീക്ഷ എഴുതുമ്പോൾ ചുറ്റും കൂടിയ ഒരു സംഘം ആളുകൾ അലറിവിളിക്കുകയും, ഡെസ്കുകളിൽ വടികൊണ്ട് അടിക്കുകയും, സ്റ്റീൽ പ്ലേറ്റുകൾ തട്ടി വലിയ ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കരിയറിലെ സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള ഒരു സൈനിക മാതൃകയിലുള്ള പരിശീലനമായി ഇതിനെ ചിലർ കൗതുകത്തോടെ നോക്കിക്കാണുന്നുണ്ടെങ്കിലും, ഭൂരിഭാഗം പേരും ഇതിനെതിരെ ശക്തമായാണ് പ്രതികരിക്കുന്നത്.
പരീക്ഷകൾ കുട്ടികളുടെ അറിവാണ് പരിശോധിക്കേണ്ടതെന്നും അല്ലാതെ ഇത്തരം കോലാഹലങ്ങൾ സഹിക്കാനുള്ള ശേഷിയല്ലെന്നും ചൂണ്ടിക്കാണിക്കുന്ന വിമർശകർ, ഇത് വിദ്യാഭ്യാസ രീതിയെത്തന്നെ തമാശയാക്കി മാറ്റുകയാണെന്ന് ആരോപിക്കുന്നു.
? Students appearing for a B.Ed. Psychology exam in Gadag, Karnataka, were asked to write their papers amid deliberately created noise and distractions. pic.twitter.com/yrL3qYLjPn
— Indian Tech & Infra (@IndianTechGuide) June 20, 2026
Tags : ViralVideo ShockingNews TrendingNews ViralNews SocialMediaDebate