x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"വെറും 5 വർഷം ഇന്ത്യ വിടൂ, ജീവിതം മാറും!"; റൂചിയുടെ വൈറൽ വിഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് ജനങ്ങൾ


Published: June 18, 2026 11:11 PM IST | Updated: June 18, 2026 11:11 PM IST

വി​ദേ​ശ​വാ​സം ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തെ എ​ത്ര​ത്തോ​ളം സ്വാ​ധീ​നി​ക്കു​മെ​ന്ന വി​ഷ​യ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യൊ​രു ച​ർ​ച്ച കൊ​ഴു​ക്കു​ക​യാ​ണ്. റൂ​ചി എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ക​ണ്ടെ​ന്‍റ് ക്രി​യേ​റ്റ​ർ പ​ങ്കു​വെ​ച്ച ഒ​രു വി​ഡി​യോ​യാ​ണ് ഈ ​വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

ജീ​വി​ത​ത്തി​ൽ വ​ലി​യൊ​രു മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ വെ​റും അ​ഞ്ച് അ​ല്ലെ​ങ്കി​ൽ ആ​റ് വ​ർ​ഷ​ത്തേ​ക്ക് ഇ​ന്ത്യ വി​ട്ട് വി​ദേ​ശ​ത്തേ​ക്ക് മാ​റ​ണ​മെ​ന്നാ​ണ് ഇ​വ​ർ വി​ഡി​യോ​യി​ലൂ​ടെ നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.

അ​പ​രി​ചി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന അ​നു​ഭ​വ​ങ്ങ​ൾ മ​നു​ഷ്യ​നെ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​രും സ്വ​ത​ന്ത്ര​രു​മാ​ക്കു​മെ​ന്നും, ഇ​തി​നൊ​പ്പം മി​ക​ച്ച സാ​മ്പ​ത്തി​ക ഭ​ദ്ര​ത നേ​ടാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

വ​ള​രെ പെ​ട്ടെ​ന്ന് വൈ​റ​ലാ​യ ഈ ​വി​ഡി​യോ​യോ​ട് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ആ​ളു​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്. ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ ഈ ​ആ​ശ​യ​ത്തെ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കു​ക​യും വി​ദേ​ശ​ത്തേ​ക്ക് കു​ടി​യേ​റാ​നു​ള്ള പ്രാ​യോ​ഗി​ക വ​ഴി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ, വ​ലി​യൊ​രു വി​ഭാ​ഗം ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

സ്വ​ന്തം നാ​ട്ടി​ൽ ത​ന്നെ ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ൽ മി​ക​ച്ച വി​ജ​യ​വും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും കൈ​വ​രി​ക്കാ​നാ​കു​മെ​ന്നും അ​തി​നാ​യി രാ​ജ്യം വി​ടേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ വാ​ദം. കൂ​ടാ​തെ വി​ദേ​ശ​ത്ത് നേ​രി​ടേ​ണ്ടി വ​രു​ന്ന വം​ശീ​യ വി​വേ​ച​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും പ​ല​രും ക​മ​ന്‍റു​ക​ളി​ലൂ​ടെ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

Tags : MovingAbroad ViralVideo InstagramDebate LifeAbroad NRI

Recent News

Corehub Up