x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രശസ്തിക്ക് വേണ്ടി ഗാന്ധിപ്രതിമയിൽ കയറി റീൽസ്; ഇൻസ്റ്റാഗ്രാം 'താരങ്ങൾക്കെതിരെ' കർശന നടപടിയുമായി ഹരിയാന പോലീസ്

സൂരജ് സുധീർ
Published: June 22, 2026 10:05 PM IST | Updated: June 22, 2026 10:05 PM IST

ഹ​രി​യാ​ന​യി​ലെ നൂ​ഹ് ജി​ല്ല​യി​ലു​ള്ള ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഘാ​സേ​ഡ ഗ്രാ​മ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യ്ക്ക് മു​ക​ളി​ൽ ക​യ​റി റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച യു​വാ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഗാ​ന്ധി പാ​ർ​ക്കി​ലെ ഗാ​ന്ധി​പ്ര​തി​മ​യു​ടെ തോ​ളി​ൽ ക​യ​റി​യി​രു​ന്ന് യു​വാ​ക്ക​ൾ ഫോ​ട്ടോ​യ്ക്കും വീ​ഡി​യോ​യ്ക്കും പോ​സ് ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

രാ​ഷ്ട്ര​പി​താ​വി​നോ​ട് കാ​ണി​ച്ച ഈ ​അ​നാ​ദ​ര​വി​നെ​തി​രെ വ്യാ​പ​ക​മാ​യ ജ​ന​രോ​ഷ​മാ​ണ് ഉ​യ​ർ​ന്ന​ത്. തു​ട​ർ​ന്ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ നൂ​ഹ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ഇ​ന്ത്യ​ൻ വി​ഭ​ജ​ന കാ​ല​ത്ത് ഗാ​ന്ധി​ജി നേ​രി​ട്ടെ​ത്തി ജ​ന​ങ്ങ​ളോ​ട് ഐ​ക്യ​ത്തോ​ടെ ക​ഴി​യാ​ൻ അ​ഭ്യ​ർ​ഥി​ച്ച, വ​ർ​ഗീ​യ സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ മ​ണ്ണി​ലാ​ണ് ഈ ​അ​തി​ക്ര​മം ന​ട​ന്ന​ത്.

വെ​റും സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ശ​സ്തി​ക്കാ​യി ദേ​ശീ​യ പ്ര​തീ​ക​ങ്ങ​ളെ​യും ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളെ​യും അ​പ​മാ​നി​ക്കു​ന്ന പു​തി​യ ത​ല​മു​റ​യു​ടെ പ്ര​വ​ണ​ത​യ്ക്കെ​തി​രെ പോ​ലീ​സ് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞാ​ലു​ട​ൻ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

Tags : MahatmaGandhi ViralVideo HaryanaNews SocialMediaOutrage NuhPolice

Recent News

Corehub Up