പ്രതീകാത്മക ചിത്രം
ദിവസം മുഴുവൻ ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ട് സമയം കളയുന്നു എന്ന് പറഞ്ഞ് വഴക്ക് കേൾക്കാറുണ്ടോ? എങ്കിൽ ഇനി ആരും നിങ്ങളെ കുറ്റം പറയില്ല. കാരണം, റീൽസ് കാണുന്നതിന് ശമ്പളം നൽകാൻ ഒരു കമ്പനി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്.
രാജസ്ഥാനിലെ ഉദയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻട്രൂയിഷ് (Intruish) എന്ന കമ്പനിയാണ് ഇത്തരമൊരു വെറൈറ്റി ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ദീപാവലിയോടനുബന്ധിച്ചാണ് കമ്പനി തീർത്തും വ്യത്യസ്തമായ ഈ തൊഴിൽ അവസരം പ്രഖ്യാപിച്ചത്.ദിവസം മുഴുവൻ ഇൻസ്റ്റാഗ്രാം റീൽസ് കാണുക എന്നത് മാത്രമാണ് ജോലി. കാണുന്ന റീൽസുകളുടെ ട്രെൻഡ്, ആളുകൾക്ക് എന്താണ് ഇഷ്ടപ്പെടുന്നത് എന്നൊക്കെ കമ്പനിയെ അറിയിക്കണം. അതായത്, ഒരു സോഷ്യൽ മീഡിയ ട്രെൻഡ് അനലിസ്റ്റിന്റെ ജോലി.
ഇന്നത്തെ കാലത്ത് മാർക്കറ്റിംഗിന്റെ പ്രധാന മേഖല ഇൻസ്റ്റാഗ്രാം റീൽസ് ആണ്. ഏത് തരം റീൽസാണ് ആളുകൾ കാണുന്നത്, എന്താണ് വൈറൽ ആകുന്നത് എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് കമ്പനി ഇങ്ങനെ ആളുകളെ നിയമിക്കുന്നത്.ഫോണിൽ സമയം കളയുന്നു എന്ന് കരുതി വിഷമിക്കേണ്ട. ആ സമയം ഇനി പണമാക്കി മാറ്റാം.