വീഡിയോയിൽ നിന്നുമുള്ള ചിത്രം
മലയാളി ലോംഗ് ജംപ് താരം ആൻസി സോജനെ കേന്ദ്രീകരിച്ച് ഇടിമണ്ണിക്കൽ ജ്വല്ലറി പുറത്തിറക്കിയ പുതിയ പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. 'ആൻസിയാണ് സ്വർണം' എന്ന ശ്രദ്ധേയമായ ടാഗ്ലൈനോടെയാണ് ജ്വല്ലറി തങ്ങളുടെ ബ്രാൻഡ് അംബാസഡറായ ആൻസിയെ ഉൾപ്പെടുത്തി ഈ പരസ്യം അവതരിപ്പിച്ചിരിക്കുന്നത്.
2026-ലെ ഏഷ്യൻ ഗെയിംസിൽ കേവലം രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിൽ സ്വർണമെഡൽ കൈവിട്ട് വെള്ളിയിലൊതുങ്ങേണ്ടി വന്നപ്പോൾ, മത്സരവേളയിൽ ആൻസി ആഭരണങ്ങളും ഹെയർ ക്ലിപ്പുകളും ധരിച്ചിരുന്നതിനെ ചൊല്ലി സൈബറിടങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു.
എന്നാൽ, ആഭരണങ്ങൾ അണിയുന്നത് തനിക്ക് ഏറെ ആത്മവിശ്വാസവും സൗകര്യവും നൽകുന്നുണ്ടെന്നും, 22 വർഷം പഴക്കമുള്ള 6.88 മീറ്ററിന്റെ ദേശീയ റിക്കാർഡ് തിരുത്തിക്കുറിച്ചപ്പോഴും താൻ ആഭരണങ്ങൾ ധരിച്ചിരുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് താരം അന്ന് വിമർശകർക്ക് കൃത്യമായ മറുപടി നൽകിയിരുന്നു.
സൈബർ അധിക്ഷേപങ്ങൾക്കുള്ള മധുരപ്രതികാരമെന്നോണം ആൻസിയെ തന്നെ മുഖമാക്കി ഇടിമണ്ണിക്കൽ ജ്വല്ലറി പുറത്തിറക്കിയ ഈ പുതിയ പരസ്യത്തിന് കായികപ്രേമികളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വലിയ സ്വീകാര്യതയും പിന്തുണയുമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Tags : AncySojan EdimannickalJewellery AncyIsGold KeralaNews ViralAd MalayalamNews AsianGames2026