Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayalamNews

Special

സാ​ധാ​ര​ണ സ്കൂ​ളി​ൽ നി​ന്ന് ഐ​എ​എ​സ് ടോ​പ്പ​റി​ലേ​ക്ക്; സി​വി​ൽ സ​ർ​വീ​സ് മോ​ഹി​ക​ൾ​ക്ക് പാ​രീ​യു​ടെ 'സീ​ക്ര​ട്ട് റെ​സി​പ്പി'

രാ​ജ​സ്ഥാ​ൻ പൊ​ലീ​സി​ലെ അ​മ്മ​യു​ടെ ഔ​ദ്യോ​ഗി​ക ജീ​വി​തം ക​ണ്ട് വ​ള​ർ​ന്ന പാ​രീ ബി​ഷ്‌​ണോ​യി​ക്ക് ചെ​റു​പ്പം മു​ത​ലേ മ​ന​സി​ലു​റ​ച്ച ആ​ഗ്ര​ഹ​മാ​യി​രു​ന്നു ജ​ന​സേ​വ​നം. ആ ​സ്വ​പ്ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് 2020 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഇ​വ​ർ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ മു​പ്പ​താം റാ​ങ്ക് നേ​ടി യു.​പി.​എ​സ്.​സി പ​രീ​ക്ഷ​യി​ൽ വ​ൻ വി​ജ​യം കു​റി​ച്ച​ത്.

സ്വ​ന്തം സ​മു​ദാ​യ​ത്തി​ൽ നി​ന്ന് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന ആ​ദ്യ​ത്തെ വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​യ പാ​രീ, നി​ല​വി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് കേ​ഡ​റി​ന് കീ​ഴി​ൽ സി​ക്കി​മി​ൽ അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് മ​ജി​സ്‌​ട്രേ​റ്റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​ണ്.

ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​ങ്കി​തി​ന്‍റെ 'ഫ്രെ​യിം​സ് ബൈ ​അ​ങ്കി​ത്' എ​ന്ന ജ​ന​പ്രി​യ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ 2024-ൽ ​ആ​ണ് പാ​രീ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും സി​വി​ൽ സ​ർ​വീ​സ് സ്വ​പ്നം കാ​ണു​ന്ന​വ​ർ​ക്കു​ള്ള സ​ന്ദേ​ശ​വും പ​ങ്കു​വെ​ച്ച​തെ​ങ്കി​ലും ആ ​വീ​ഡി​യോ ഇ​പ്പ​ൾ വീ​ണ്ടും ച​ർ​ച്ച ചെ​യ്യു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.

സാ​ധാ​ര​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്ന് വ​ന്ന്, സാ​ധാ​ര​ണ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി 2019-ൽ ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ശേ​ഷ​മാ​ണ് ഇ​വ​ർ ഐ​എ​എ​സ് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. പ​ല പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റാ​യി തി​ള​ങ്ങി​യ ആ​ദ്യ വ​നി​ത​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു പാ​രീ​യു​ടെ അ​മ്മ.

താ​ഴെ​ത്ത​ട്ടി​ലു​ള്ള സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും അ​വ​രി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും അ​മ്മ​യ്ക്ക് സാ​ധി​ക്കു​ന്ന​ത് ക​ണ്ട​താ​ണ്, ഫീ​ൽ​ഡ് ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​രീ​ക്കും പ്ര​ചോ​ദ​ന​മാ​യ​ത്.

സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ എ​ന്ന​ത് കേ​വ​ലം അ​റി​വ് മാ​ത്രം അ​ള​ക്കു​ന്ന ഒ​ന്ന​ല്ലെ​ന്നും അ​ത് ഒ​രു വ്യ​ക്തി​യു​ടെ മാ​ന​സി​ക ക​രു​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും പ​രീ​ക്ഷ​ണ​മാ​ണെ​ന്നും പാ​രീ വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള മി​ടു​ക്ക​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ കാ​ണു​മ്പോ​ൾ സാ​ധാ​ര​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് തു​ട​ക്ക​ത്തി​ൽ ആ​ശ​ങ്ക തോ​ന്നു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്.

എ​ന്നാ​ൽ യ​ഥാ​ർ​ഥ​ത്തി​ൽ മ​ത്സ​ര​മെ​ന്ന​ത് ആ​ളു​ക​ളു​ടെ മ​ന​സി​ൽ മാ​ത്ര​മാ​ണെ​ന്നും, പൂ​ർ​ണ മ​ന​സോ​ടെ പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ചു​റ്റു​മു​ള്ള സ​മ്മ​ർ​ദ്ദ​ങ്ങ​ളി​ൽ വീ​ണു​പോ​കാ​തെ സ്വ​യം വി​ശ്വ​സി​ച്ച് സ്ഥി​ര​ത​യോ​ടെ പ​രി​ശ്ര​മി​ച്ചാ​ൽ സി​വി​ൽ സ​ർ​വീ​സ് സ്വ​ന്ത​മാ​ക്കു​ക എ​ന്ന​ത് ക​ഠി​ന​മാ​യ കാ​ര്യ​മ​ല്ലെ​ന്ന് സ്വ​ന്തം ജീ​വി​തം കൊ​ണ്ട് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​യു​വ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ.

Latest News

Corehub Up