x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെട്ട വയോധികന് കരുതലിന്‍റെ കൈത്താങ്ങ്


Published: September 15, 2026 03:16 PM IST | Updated: September 15, 2026 03:16 PM IST

റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ പ്ര​യാ​സ​പ്പെ​ട്ട് നി​ന്ന വ​യോ​ധി​ക​ന് ക​രു​ത​ലി​ന്‍റെ കൈ​ത്താ​ങ്ങാ​യി പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. ബ​ത്തേ​രി ചു​ങ്കം ജം​ഗ്ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ ഡ്രൈ​വ​ർ സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ സു​രേ​ഷാ​ണ് വ​യോ​ധി​ക​നെ കൈ​ക​ളി​ലെ​ടു​ത്ത് സു​ര​ക്ഷി​ത​മാ​യി റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തെ​ത്തി​ച്ച​ത്.

തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ക​ഴി​യാ​തെ വ​യോ​ധി​ക​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് സു​രേ​ഷ് സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്.

തു​ട​ർ​ന്ന് ര​ണ്ട് കൈ​ക​ളി​ലും എ​ടു​ത്ത് വ​യോ​ധി​ക​നെ സു​ര​ക്ഷി​ത​മാ​യി മ​റു​വ​ശ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലും ക​രു​ത​ലും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യും അ​ഭി​ന​ന്ദ​ന​വും നേ​ടി.

തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ വ​യോ​ധി​ക​ർ​ക്കും അ​വ​ശ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ സ​ഹാ​യം ന​ൽ​കേ​ണ്ട​തി​ന്‍റെ സ​ന്ദേ​ശം കൂ​ടി​യാ​യി ഈ ​സം​ഭ​വം.

Tags : Malayalam Context Nanma MalayalamNews Karuthal HumanityStillExists

Recent News

Corehub Up