പ്രശാന്ത് മുരളിയെ നായകനാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗത സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുകയും പ്രശസ്ത ഛായാഗ്രാഹകൻ സാബു ജയിംസ് തിരക്കഥയും സംഭാഷണവും കാമറയും കൈകാര്യം ചെയ്ത "കരുതൽ' സിനിമയ്ക്ക് ഒറ്റിറ്റിയിൽ മികച്ച സ്വീകാര്യത.
സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തെ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിച്ച് തിയറ്റർ പ്രദർശനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ "കരുതലിന്' "Best Film with Social Relevance' വിഭാഗത്തിൽ ഈ വർഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിരുന്നു. ചിത്രം ഇപ്പോൾ "First Shows" OTT യിൽ റിലീസ് ചെയ്തിരിക്കുന്ന കരുതൽ കാണാൻ www.firstshows.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
മികച്ച പ്രേക്ഷകപ്രശംസ ലഭിച്ച കരുതൽ, കഴിഞ്ഞ ഫെബ്രുവരി ആറിനാണ് കേരളത്തിനു പുറമെ യുഎസ്, അയർലൻഡ് എന്നീ രാജ്യങ്ങളിലും തിയറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിലെ വിവിധ പ്രദേശങ്ങൾ കൂടാതെ അമേരിക്ക, അയർലൻഡ് എന്നീ രാജ്യങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഒരു സിനിമയിൽ പോലും അസിസ്റ്റന്റ് ഡയറക്ടർ പോലും ആകാതെ കുറച്ച് ഷോർട് ഫിലിമുകൾ മാത്രമെടുത്ത് പരിചയമുള്ള ജോമി ജോസ് എന്ന സംവിധായകന് ഇത് മലയാള സിനിമയിൽ സ്വപ്നതുല്യമായ ഒരു തുടക്കമാണ് മലയാള സിനിമ പ്രേക്ഷകരിൽ നിന്നു കിട്ടിയിരിക്കുന്നത്.
ജീവിതസായാഹ്നത്തിൽ അച്ഛനമ്മമാർ മക്കളുടെ സാനിധ്യം കൊതിക്കുന്നതിലെ വേദന തിരിച്ചറിഞ്ഞതായിരുന്നു സമകാലിക സംഭവങ്ങളെ കോർത്തിണക്കിയ ‘കരുതൽ’ ചെയ്യാൻ തനിക്ക് പ്രേരണയായതെന്നും തുടക്കക്കാരനായ ജോമി പറയുന്നു. നായകൻ പ്രശാന്ത് മുരളിയെക്കൂടാതെ കോട്ടയം രമേശ്, സിബി തോമസ്, സുനിൽ സുഖദ, ഐശ്വര്യ നന്ദൻ, സ്റ്റീഫൻ ചെട്ടിക്കൻ, റോബിൻ സ്റ്റീഫൻ, മോളി പയസ്, ഷീജോ പഴയമ്പള്ളിൽ, ആർജെ സുരാജ്, ജോ സ്റ്റീഫൻ, മാത്യു മാപ്പിളേട്ട്, ജോസ് കൈപ്പാറേട്ട്, ടോമി ജോസഫ്, റിജേഷ്, അനിൽ ചേരിയിൽ, വിനോദ് ചേരിയിൽ, ജിസ്ന ബാസ്റ്റിൻ, ഷെറിൻ സാം, രസ്മി തോമസ്, ശാന്തമ്മ ഫിലിപ്പ്, സ്മിത ലൂക്ക്, ബിജിമോൾ സണ്ണി, നയന മിഥുൻ, സരിത തോമസ്, അൻവി റെജി, ദിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
എഡിറ്റിംഗ്-സന്ദീപ്, ബിജിഎം-അനിറ്റ് പി. ജോയ്, സംഗീത സംവിധായകൻ-ജോൺസൺ മങ്ങഴ, ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്മിസ് എന്നിവരുടെ വരികൾക്ക് പ്രസീത ചാലക്കുടി, കെസ്റ്റർ, പ്രദീപ് പള്ളുരുത്തി, ബിന്ദുജ പ്രേം, സ്മിസ് എന്നിവരാണ് പാടിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സഞ്ജു സൈമൺ മാക്കിൽ, കോ-പ്രൊഡ്യൂസഴ്സ്- മാത്യു മാപ്പിളേട്ട്, ശാലിൻ ഷിജോ കുര്യൻ പഴയംപള്ളിയിൽ, ടോമി ജോസഫ്, ജോ സ്റ്റീഫൻ, കല സംവിധാനം- റോബിൻ സ്റ്റീഫൻ, കോ-ഓർഡിനേറ്റർ- ബൈലോൺ എബ്രഹാം, ചമയം- പുനലൂർ രവി, അനൂപ്, മ്യൂസിക് പ്രൊഡക്ഷൻ- റോഷൻ മാത്യു, പിആർഒ- എ.എസ്. ദിനേശ്, ഡിജിറ്റൽ പിആർഒ-മനു ശിവൻ.