Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HumanityStillExists

Kouthukam

ദാ​ഹി​ച്ചെ​ത്തി​യ ഇ​ന്ത്യ​ൻ യു​വാ​വി​ന് സ്നേ​ഹ​വി​രു​ന്നൊ​രു​ക്കി ജാ​പ്പ​നീ​സ് ദ​മ്പ​തി​ക​ൾ

ജ​പ്പാ​നി​ലെ ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളു​ടെ ഭം​ഗി ആ​സ്വ​ദി​ക്കാ​നി​റ​ങ്ങി​യ ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക്ക് അ​വി​ടു​ത്തെ ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ നി​ന്ന് ല​ഭി​ച്ച അ​പൂ​ർ​വ്വ​മാ​യ ആ​തി​ഥ്യ​മ​ര്യാ​ദ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​വു​ക​യാ​ണ്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ യാ​ത്രാ​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന ആ​ദി​ത്യ പാ​ർ​ഖി എ​ന്ന യു​വാ​വി​നാ​ണ് ജ​പ്പാ​നി​ലെ അ​മാ​മി ദ്വീ​പി​ൽ വെ​ച്ച് ഈ ​മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വം ഉ​ണ്ടാ​യ​ത്.

പ്ര​ദേ​ശ​ത്തെ കാ​ട്ടു​പാ​ത​യി​ലൂ​ടെ ട്രെ​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ദി​ത്യ​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന കു​ടി​വെ​ള്ളം തീ​ർ​ന്നു​പോ​യ​ത്.

ത​ള​ർ​ച്ച​യും ദാ​ഹ​വും കാ​ര​ണം വെ​ള്ളം തേ​ടി ന​ട​ന്ന അ​ദ്ദേ​ഹം സ​മീ​പ​ത്തൊ​ന്നും ക​ട​ക​ൾ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് വ​ഴി​രി​കി​ലെ ഒ​രു വീ​ടി​ന്‍റെ വാ​തി​ലി​ൽ മു​ട്ടി സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു.

പ്രാ​യ​മാ​യ ഒ​രു ജാ​പ്പ​നീ​സ് ദ​മ്പ​തി​ക​ളാ​ണ് ആ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. കു​ടി​ക്കാ​ൻ കു​റ​ച്ചു വെ​ള്ളം ല​ഭി​ക്കു​ന്ന ക​ഫേ​ക​ൾ വ​ല്ല​തു​മു​ണ്ടോ എ​ന്നാ​യി​രു​ന്നു ആ​ദി​ത്യ ഏ​റെ വി​ന​യ​ത്തോ​ടെ അ​വ​രോ​ട് ചോ​ദി​ച്ച​ത്.

എ​ന്നാ​ൽ വ​ഴി പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​തി​ന് പ​ക​രം സ്നേ​ഹ​ത്തോ​ടെ പു​ഞ്ചി​രി​ച്ചു​കൊ​ണ്ട് ആ ​വൃ​ദ്ധ​ൻ ആ​ദി​ത്യ​യെ വ​ര​വേ​ൽ​ക്കു​ക​യും, അ​ക​ത്തു​പോ​യി ത​ണു​ത്ത ജ്യൂ​സ് ന​ൽ​കി സ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്തു.

കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ ആ ​അ​പ​രി​ചി​ത​നെ അ​വ​ർ ഉ​മ്മ​റ​പ്പ​ടി​യി​ൽ നി​ന്നു​ത​ന്നെ മ​ട​ക്കി അ​യ​ച്ചി​ല്ല. സ്നേ​ഹ​പൂ​ർ​വ്വം വീ​ടി​നു​ള്ളി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ത്തി അ​വ​ർ ആ​ദി​ത്യ​യു​ടെ നാ​ടി​നെ​ക്കു​റി​ച്ചും യാ​ത്ര​ക​ളെ​ക്കു​റി​ച്ചു​മെ​ല്ലാം ഏ​റെ കൗ​തു​ക​ത്തോ​ടെ ചോ​ദി​ച്ച​റി​ഞ്ഞു.

ഇ​തി​നി​ട​യി​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ര​നാ​യ അ​തി​ഥി​ക്ക് ആ ​വൃ​ദ്ധ​യു​ടെ വ​ക​യാ​യി ജ​പ്പാ​ൻ ശൈ​ലി​യി​ലു​ള്ള ക​റി​യും ഹെ​ർ​ബ​ൽ നാ​നും അ​ട​ങ്ങി​യ സ്വാ​ദി​ഷ്ട​മാ​യ നാ​ട​ൻ ഉ​ച്ച​ഭ​ക്ഷ​ണ​വും ഒ​രു​ങ്ങി​യി​രു​ന്നു. ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ ല​ഭി​ച്ച ഈ ​വ​ലി​യ ക​രു​ത​ലി​ൽ ആ​ദി​ത്യ​യു​ടെ ക​ണ്ണു​നി​റ​ഞ്ഞു.

ഭ​ക്ഷ​ണ​ത്തി​നി​ട​യി​ൽ അ​വ​ർ പ​ങ്കു​വെ​ച്ച ത​മാ​ശ​ക​ളും ചി​രി​യും ആ ​അ​ന്ത​രീ​ക്ഷ​ത്തെ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഊ​ണി​നും ഹൃ​ദ്യ​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കും ശേ​ഷം വി​ട​പ​റ​യാ​ൻ സ​മ​യ​മാ​യ​പ്പോ​ൾ, സു​ര​ക്ഷി​ത​മാ​യി യാ​ത്ര തു​ട​രാ​ൻ ആ​ശം​സി​ച്ചു​കൊ​ണ്ട് ആ ​പ്രാ​യ​മാ​യ ദ​മ്പ​തി​ക​ൾ ആ​ദി​ത്യ​യെ റോ​ഡു​വ​രെ വ​ന്ന് യാ​ത്ര​യാ​ക്കി.

ഞാ​ൻ വെ​റു​മൊ​രു തു​ള്ളി വെ​ള്ളം മാ​ത്ര​മാ​ണ് ചോ​ദി​ച്ച​ത് എ​ന്ന കു​റി​പ്പോ​ടെ ആ​ദി​ത്യ പ​ങ്കു​വെ​ച്ച വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യ​ത്.

നാം ​മ​റ്റു​ള്ള​വ​ർ​ക്ക് ന​ൽ​കു​ന്ന ബ​ഹു​മാ​ന​വും വി​ന​യ​വും അ​തി​ലും വ​ലി​യ സ്നേ​ഹ​മാ​യി ന​മു​ക്ക് തി​രി​കെ ല​ഭി​ക്കു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​അ​നു​ഭ​വ​മെ​ന്ന് വീ​ഡി​യോ ക​ണ്ട ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കു​റി​ച്ചു.

അ​പ​രി​ചി​ത​ർ ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച എ​ന്ന​തി​ലു​പ​രി, കാ​ല​ങ്ങ​ളാ​യി പി​രി​ഞ്ഞു​പോ​യ പ്രി​യ​പ്പെ​ട്ട​വ​ർ വീ​ണ്ടും ഒ​ന്നി​ച്ച​തു​പോ​ലെ​യാ​ണ് ആ ​ദൃ​ശ്യ​ങ്ങ​ൾ സ​മ്മാ​നി​ച്ച​തെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Viral

കുത്തിയൊഴുകുന്ന ഗംഗയിൽ ജീവനുവേണ്ടി പിടഞ്ഞ കുരങ്ങിനെ സാഹസികമായി രക്ഷിച്ച് യുവാക്കൾ

തി​ര​മാ​ല​ക​ൾ പോ​ലെ വേ​ഗ​ത്തി​ൽ പാ​യു​ന്ന ആ​ധു​നി​ക ജീ​വി​ത​ത്തി​നി​ട​യി​ൽ, സ​ഹ​ജീ​വി​സ്നേ​ഹ​ത്തി​ന്‍റെ വ​റ്റാ​ത്ത ഉ​റ​വ​ക​ൾ ഇ​ന്നും ന​മു​ക്കി​ട​യി​ലു​ണ്ടെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ക​യാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ൽ നി​ന്നു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു ദൃ​ശ്യം.

പു​ണ്യ​ന​ദി​യാ​യ ഗം​ഗ​യി​ലെ കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട ഒ​രു കു​ര​ങ്ങി​ന് ര​ക്ഷ​ക​രാ​യി എ​ത്തി​യ​ത് ഒ​രു കൂ​ട്ടം റാ​ഫ്റ്റിം​ഗ് ഗൈ​ഡു​മാ​രാ​ണ്.

പ്ര​കൃ​തി​യു​ടെ രൗ​ദ്ര​ഭാ​വ​ത്തി​ന് മു​ന്നി​ൽ ജീ​വ​നു​വേ​ണ്ടി പി​ട​ഞ്ഞ ആ ​നി​സ​ഹാ​യ ജീ​വി​യെ സ്വ​ന്തം സു​ര​ക്ഷ പോ​ലും അ​വ​ഗ​ണി​ച്ചാ​ണ് ഇ​വ​ർ ക​ര​യ്ക്ക​ടു​പ്പി​ച്ച​ത്.

ഋ​ഷി​കേ​ശി​ലെ പ്ര​ശ​സ്ത​മാ​യ റാ​ഫ്റ്റിം​ഗ് പോ​യി​ന്‍റു​ക​ളി​ലൊ​ന്നി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഗൈ​ഡു​മാ​രും ന​ദി​യു​ടെ ന​ടു​വി​ൽ ഒ​ഴു​ക്കി​നെ​തി​രെ നീ​ന്താ​ൻ പ​ണി​പ്പെ​ടു​ന്ന കു​ര​ങ്ങി​നെ അ​വി​ചാ​രി​ത​മാ​യാ​ണ് ശ്ര​ദ്ധി​ച്ച​ത്.

ശ​ക്ത​മാ​യ ത​ണു​പ്പും ഒ​ഴു​ക്കി​ന്‍റെ വേ​ഗ​ത​യും കാ​ര​ണം ആ ​കു​ര​ങ്ങ് തീ​ർ​ത്തും ത​ള​ർ​ന്നി​രു​ന്നു. ഒ​ട്ടും വൈ​കാ​തെ ത​ന്നെ റാ​ഫ്റ്റിം​ഗ് സം​ഘം ത​ങ്ങ​ളു​ടെ ബോ​ട്ട് കു​ര​ങ്ങി​ന​ടു​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.

ആ​ദ്യം ഭ​യം കാ​ര​ണം കു​ര​ങ്ങ് അ​ക​ന്നു​മാ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും, ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക്ഷ​മ​യോ​ടെ തു​ഴ നീ​ട്ടി​ക്കൊ​ടു​ത്ത് അ​തി​നെ ബോ​ട്ടി​നോ​ട് അ​ടു​പ്പി​ച്ചു.

ഒ​ടു​വി​ൽ ത​ന്നെ സ​ഹാ​യി​ക്കാ​നാ​ണ് മ​നു​ഷ്യ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ കു​ര​ങ്ങ് ഗൈ​ഡി​ന്‍റെ കൈ​ക​ളി​ൽ മു​റു​കെ പി​ടി​ക്കു​ക​യും അ​വ​ർ അ​തി​നെ സു​ര​ക്ഷി​ത​മാ​യി ബോ​ട്ടി​നു​ള്ളി​ലേ​ക്ക് വ​ലി​ച്ചു ക​യ​റ്റു​ക​യും ചെ​യ്തു.

ബോ​ട്ടി​നു​ള്ളി​ൽ എ​ത്തി​യ കു​ര​ങ്ങ് കാ​ണി​ച്ച അ​സാ​ധാ​ര​ണ​മാ​യ ശാ​ന്ത​ത​യും അ​തി​ന്‍റെ ക​ണ്ണു​ക​ളി​ൽ തെ​ളി​ഞ്ഞ ആ​ശ്വാ​സ​വും ക​ണ്ടു​നി​ന്ന​വ​രു​ടെ ഉ​ള്ളു​ല​യ്ക്കു​ന്ന​താ​യി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ട്ടു​തീ പോ​ലെ പ​ട​ർ​ന്ന ഈ ​വീ​ഡി​യോ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ക​ണ്ണു​നി​റ​യി​ച്ചു. വ​ന്യ​ജീ​വി​ക​ളും മ​നു​ഷ്യ​രും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​ത്തെ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തെ​യു​മാ​ണ് ഈ ​സം​ഭ​വം അ​ടി​വ​ര​യി​ടു​ന്ന​ത്.

Latest News

Corehub Up