x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈബർ ലോകത്തിന്‍റെ കണ്ണുനിറയിച്ച് ഒരു നോയിഡക്കാരൻ റിക്ഷാക്കാരനും അവന്‍റെ കൂട്ടുകാരനും


Published: July 16, 2026 03:08 PM IST | Updated: July 16, 2026 03:08 PM IST

നോ​യി​ഡ​യി​ലെ സെ​ക്ട​ർ 59 മെ​ട്രോ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നു​ള്ള ഒ​രു അ​പൂ​ർ​വ്വ സൗ​ഹൃ​ദ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ നി​ത്യ​വൃ​ത്തി​ക്കാ​യി സൈ​ക്കി​ൾ റി​ക്ഷ വ​ലി​ക്കു​ന്ന ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നും, അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ണ്ടി​യു​ടെ മു​ൻ​സീ​റ്റി​ലി​രു​ന്ന് ഒ​പ്പം യാ​ത്ര ചെ​യ്യു​ന്ന ഒ​രു തെ​രു​വ് നാ​യ​യു​മാ​ണ് ഈ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ക​ഥ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ.

പി​ന്നി​ൽ യാ​ത്ര​ക്കാ​രു​മാ​യി റി​ക്ഷ നീ​ങ്ങു​മ്പോ​ൾ, യാ​തൊ​രു പ​രി​ഭ്ര​മ​വു​മി​ല്ലാ​തെ റോ​ഡി​ലെ തി​ര​ക്കു​ക​ൾ നോ​ക്കി ശാ​ന്ത​മാ​യി ഇ​രി​ക്കു​ന്ന നാ​യ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ഠി​നാ​ധ്വാ​ന​വും നി​ഷ്ക​ള​ങ്ക​മാ​യ സ്നേ​ഹ​വും ത​മ്മി​ലു​ള്ള ആ​ഴ​മേ​റി​യ ബ​ന്ധ​ത്തെ​യാ​ണ് കാ​ണി​ച്ചു​ത​രു​ന്ന​ത്.

ശി​വാ​ങ്ക് ചൗ​ധ​രി എ​ന്ന ക​ണ്ടെ​ന്‍റ് ക്രി​യേ​റ്റ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. ആ ​വ​ഴി പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഈ ​കൂ​ട്ടു​കെ​ട്ട് ഇ​പ്പോ​ൾ ഒ​രു പ​രി​ചി​ത കാ​ഴ്ച​യാ​ണ്.

കേ​വ​ലം ഒ​രു വീ​ഡി​യോ ക​ണ്ട് ആ​സ്വ​ദി​ക്കു​ന്ന​തി​ന​പ്പു​റം, ഓ​ൺ​ലൈ​ൻ ആ​പ്പു​ക​ളെ ആ​ശ്ര​യി​ക്കാ​തെ ഈ ​റി​ക്ഷാ​ക്കാ​ര​ന്‍റെ വ​ണ്ടി​യി​ൽ യാ​ത്ര ചെ​യ്ത് അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഇ​പ്പോ​ൾ ആ​ഹ്വാ​നം ചെ​യ്യു​ന്നു​ണ്ട്.

ന​മ്മ​ൾ ന​ൽ​കു​ന്ന ഒ​രു ചെ​റി​യ യാ​ത്ര​ക്കൂ​ലി പോ​ലും ആ ​ക​ഠി​നാ​ധ്വാ​നി​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വ​സ്ത​നാ​യ കൂ​ട്ടു​കാ​ര​നും വ​ലി​യൊ​രു ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത്.

Tags : ViralVideo HeartwarmingStories FaithfulCompanion TrendingNow HumanityStillExists

Recent News

Corehub Up