റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെട്ട് നിന്ന വയോധികന് കരുതലിന്റെ കൈത്താങ്ങായി പൊലിസ് ഉദ്യോഗസ്ഥൻ. ബത്തേരി ചുങ്കം ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ സീനിയർ സിവിൽ പൊലിസ് ഓഫീസർ സുരേഷാണ് വയോധികനെ കൈകളിലെടുത്ത് സുരക്ഷിതമായി റോഡിന്റെ മറുവശത്തെത്തിച്ചത്.
തിരക്കേറിയ ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കാൻ കഴിയാതെ വയോധികൻ പ്രയാസപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുരേഷ് സഹായവുമായി എത്തിയത്.
തുടർന്ന് രണ്ട് കൈകളിലും എടുത്ത് വയോധികനെ സുരക്ഷിതമായി മറുവശത്തെത്തിക്കുകയായിരുന്നു. പൊലിസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലും കരുതലും സമീപത്തുണ്ടായിരുന്നവരുടെ ശ്രദ്ധയും അഭിനന്ദനവും നേടി.
തിരക്കേറിയ റോഡുകളിൽ വയോധികർക്കും അവശർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സഹായം നൽകേണ്ടതിന്റെ സന്ദേശം കൂടിയായി ഈ സംഭവം.