x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റിം​ഗ് എ​ന​ർ​ജി ഡ്രി​ങ്കി​ൽ മു​ട്ട​പ്പൊ​രി; കോൽ​ക്ക​ത്ത​യി​ലെ വി​ചി​ത്ര സ്ട്രീ​റ്റ് ഫു​ഡ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു


Published: September 15, 2026 05:55 PM IST | Updated: September 15, 2026 05:55 PM IST

പ​ഴ​യ രു​ചി​ക​ളി​ൽ പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി അ​മ്പ​ര​പ്പി​ക്കു​ന്ന​ത് കോ​ൽ​ക്ക​ത്ത​യി​ലെ തെ​രു​വ് ഭ​ക്ഷ​ണ സം​സ്കാ​ര​ത്തി​ന്‍റെ ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്. എ​ന്നാ​ൽ ഈ ​ശൈ​ലി​യെ തീ​ർ​ത്തും വി​ചി​ത്ര​മാ​യ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് ന​ഗ​ര​ത്തി​ലെ ഒ​രു വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രി.

പ്ര​ശ​സ്ത എ​ന​ർ​ജി ഡ്രി​ങ്കാ​യ 'സ്റ്റിം​ഗ്' ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ത​യ്യാ​റാ​ക്കി​യ സ്‌​ക്രാം​ബി​ൾ​ഡ് എ​ഗ് ആ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. കോ​ൽ​ക്ക​ത്ത സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ഒ​രു കൊ​റി​യ​ൻ ഫു​ഡ് വ്ലോ​ഗ​റി​ലൂ​ടെ​യാ​ണ് ഈ ​വേ​റി​ട്ട പ​രീ​ക്ഷ​ണം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

വ്ലോ​ഗ​ർ ന​ൽ​കി​യ സ്റ്റിം​ഗ് കു​പ്പി ന​ന്നാ​യി കു​ലു​ക്കി ചൂ​ടാ​യ പാ​നി​ലേ​ക്ക് മു​ഴു​വ​നാ​യി ഒ​ഴി​ച്ച ശേ​ഷ​മാ​ണ് ക​ച്ച​വ​ട​ക്കാ​രി പാ​ച​കം ആ​രം​ഭി​ക്കു​ന്ന​ത്. എ​ന​ർ​ജി ഡ്രി​ങ്ക് തി​ള​യ്ക്കു​ന്ന​തി​ലേ​ക്ക് അ​ഞ്ച് മു​ട്ട​ക​ൾ പൊ​ട്ടി​ച്ചൊ​ഴി​ക്കു​ക​യും, തു​ട​ർ​ന്ന് സ​വാ​ള, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, മ​ല്ലി​യി​ല എ​ന്നി​വ ചേ​ർ​ത്ത് വ​ഴ​റ്റി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ധു​ര​വും ഗ്യാ​സു​മു​ള്ള എ​ന​ർ​ജി ഡ്രി​ങ്കും മു​ട്ട​യും ചേ​ർ​ന്നു​ള്ള ഈ ​അ​സാ​ധാ​ര​ണ വി​ഭ​വ​ത്തി​ന് ഏ​ക​ദേ​ശം 383 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യ​ത്. കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത ഈ ​കോ​മ്പി​നേ​ഷ​ൻ ക​ണ്ട് വ്ലോ​ഗ​ർ അ​മ്പ​ര​ന്നെ​ങ്കി​ലും സം​ഭ​വം ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു.

വീ​ഡി​യോ ത​രം​ഗ​മാ​യ​തോ​ടെ സ​മ്മി​ശ്ര​വും ര​സ​ക​ര​വു​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ആ​ളു​ക​ളി​ൽ നി​ന്ന് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. കോ​ൽ​ക്ക​ത്ത​യി​ൽ ല​ഭ്യ​മാ​യ ന​ല്ല വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്ക​രു​തെ​ന്ന് പ്രാ​ദേ​ശി​ക​വാ​സി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​മ്പോ​ൾ, ഇ​ത് ക​ണ്ടി​ട്ട് ത​ന്നെ പേ​ടി​യാ​കു​ന്നു എ​ന്നാ​ണ് മ​റ്റു ചി​ല​രു​ടെ ക​മ​ന്‍റു​ക​ൾ.

എ​ന​ർ​ജി ഡ്രി​ങ്ക് ചേ​ർ​ത്ത​തി​ന് പു​റ​മേ മു​ട്ട ക​ല്ലു​പോ​ലെ ക​ട്ടി​യാ​കും വ​രെ വേ​വി​ച്ചെ​ടു​ത്തു എ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്. എ​ന്താ​യാ​ലും ഈ ​അ​പൂ​ർ​വ്വ രു​ചി കൂ​ട്ടു​കെ​ട്ട് ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ കൗ​തു​ക​ത്തി​നും ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

Tags : KolkataStreetFood StingScrambledEggs WeirdFoodCombinations ViralFood FoodTrends

Recent News

Corehub Up