x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ബി​ൻ ലാ​ദ​ൻ കൊ​ല്ല​പ്പെ​ട്ട സ്ഥ​ലം എ​വി​ടെ?" ഒ​സാ​മ ബി​ൻ ലാ​ദ​ൻ കൊ​ല്ല​പ്പെ​ട്ട ഇ​ടം തേ​ടി സോ​ളോ ട്രാ​വ​ല​റു​ടെ സാ​ഹ​സി​ക യാ​ത്ര!


Published: September 15, 2026 03:54 PM IST | Updated: September 15, 2026 03:54 PM IST

അ​മേ​രി​ക്ക​ൻ സേ​ന ഒ​സാ​മ ബി​ൻ ലാ​ദ​നെ വ​ധി​ച്ച ആ​ബ​ട്ടാ​ബാ​ദി​ലെ വ​ള​പ്പി​ലേ​ക്ക് വ​ഴി തി​ര​ക്കി പാ​കി​സ്ഥാ​നി​ലൂ​ടെ ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന വി​ദേ​ശ വ​നി​ത.

സൈ​ക്കി​ളി​ൽ ഒ​റ്റ​യ്ക്ക് രാ​ജ്യാ​ന്ത​ര യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന യാ​ത്ര​ക്കാ​രി പാ​കി​സ്ഥാ​ൻ പൊ​ലി​സി​നോ​ട് ലാ​ദ​ന്‍റെ കോ​മ്പൗ​ണ്ടി​ലേ​ക്ക് വ​ഴി ചോ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ, ബി​ൻ ലാ​ദ​ൻ കൊ​ല്ല​പ്പെ​ട്ട സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് സ​ഞ്ചാ​രി വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, പൊ​ലി​സു​കാ​ർ ഇ​ത് ഉ​യ​ർ​ന്ന സു​ര​ക്ഷാ മേ​ഖ​ല​യാ​ണെ​ന്നും ആ​ർ​ക്കും പ്ര​വേ​ശ​ന​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി വി​ല​ക്കു​ക​യാ​യി​രു​ന്നു.

അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ യാ​ത്ര തു​ട​രു​ക​യും, ച​രി​ത്ര​പ​ര​മാ​യ ജി​ജ്ഞാ​സ കൊ​ണ്ടാ​ണ് ആ ​സ്ഥ​ലം കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ച​തെ​ന്ന് പി​ന്നീ​ട് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ഉ​യ​രു​ന്ന​ത്.

സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് ചി​ല​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ, അ​നു​വാ​ദം ചോ​ദി​ക്കാ​തെ നേ​രി​ട്ട് പോ​കാ​മാ​യി​രു​ന്നു​വെ​ന്ന് മ​റ്റു ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

താ​ൻ എ​ടു​ക്കു​ന്ന വി​ചി​ത്ര​വും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​തു​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ്വ​ന്തം ഇ​ൻ​സ്റ്റ​ഗ്രാം വി​വ​ര​ണ​ത്തി​ൽ ത​ന്നെ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള ഈ ​സ​ഞ്ചാ​രി​യു​ടെ പോ​സ്റ്റ് ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടാ​ണ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​നേ​ടി​യ​ത്.

Tags : PakistanTravel ViralVideo OsamaBinLaden Abbottabad SoloFemaleTraveler

Recent News

Corehub Up