ഗൗതം യാദവ്
ചപ്പാത്തി പെറുക്കി 300 ജീവനെ ഊട്ടുന്നയാളാണ് ഗൗതം.ഏഴു വർഷമായി ഒരു മുടക്കവുമില്ലാതെ മധ്യപ്രദേശിലെ ഈ ദിവസക്കൂലിക്കാരൻ ചെയ്യുന്നത് ഹൃദയം നിറയ്ക്കുന്ന കാര്യമാണ്.
വൈകിട്ട് ആറു മണി.മധ്യപ്രദേശിലെ ഭൈരുൻഡ എന്ന കൊച്ചു ഗ്രാമത്തിൽ മറ്റുള്ളവർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ, ഗൗതം യാദവ് ഒരു വലിയ സഞ്ചിയുമായി ഇറങ്ങും.ലക്ഷ്യം വീടുകൾ.ചേടത്തി, ബാക്കി വന്ന ചപ്പാത്തി ഉണ്ടോ?ചില വീടുകളിൽ നിന്ന് രണ്ടെണ്ണം കിട്ടും. ചിലയിടത്ത് നിന്ന് അഞ്ചെണ്ണം. ചിലർ മുഖം തിരിക്കും. ഗൗതം ഒന്നും മിണ്ടില്ല. അടുത്ത വീട്ടിലേക്ക് നടക്കും.സഞ്ചി നിറയുമ്പോൾ രാത്രി തുടങ്ങും. ആ സഞ്ചിയിലെ ചപ്പാത്തി കൊണ്ട് അവൻ തേടി നടക്കും - വിശന്നു വലഞ്ഞ 300 മൃഗങ്ങളെ.
തെരുവ് നായ്ക്കൾ, പശുക്കൾ, ഗൗതമിനെ കണ്ടാൽ അവർ ഓടി വരും. അവനറിയാം, ആർക്കൊക്കെ, എവിടെയൊക്കെ വിശക്കുന്നുണ്ടെന്ന്.ഇത് ഒന്നോ രണ്ടോ ദിവസത്തെ കാര്യമല്ല. ഏഴു വർഷമായി ഇതാണ് ഗൗതമിന്‍റെ ജീവിതം.പകൽ ദിവസക്കൂലിക്ക് പണിക്ക് പോകും. കിട്ടുന്ന ചെറിയ വരുമാനത്തിൽ കുടുംബം പോറ്റും. പിന്നെ ബാക്കി സമയം മുഴുവൻ ഈ മൃഗങ്ങൾക്ക് വേണ്ടി.
ഗൗതം പറയുന്നു, എനിക്ക് പട്ടിണി സഹിക്കാം. പക്ഷെ അവർക്ക് സംസാരിക്കാൻ അറിയില്ലല്ലോ. അവരുടെ വിശപ്പ് ആരറിയാൻ? പണമുള്ളവർക്കേ നന്മ ചെയ്യാൻ പറ്റൂ എന്ന് കരുതുന്നവർക്ക് മുന്നിൽ ഗൗതം ഒരു ചോദ്യചിഹ്നമാണ്. കയ്യിൽ അധികമൊന്നുമില്ലാത്ത ഈ ചെറുപ്പക്കാരന്‍റെ മനസ്സിൽ 300 ജീവനുകളോടുള്ള സ്നേഹം മാത്രമേയുള്ളൂ.ആരും അറിയാതെ ചെയ്തിരുന്ന ഈ കാര്യം നാട്ടുകാരിൽ ഒരാൾ വീഡിയോ എടുത്ത് ഇട്ടതോടെയാണ് ലോകം അറിഞ്ഞത്. ഇന്ന് ഗൗതമിന് വേണ്ടി പലരും സഹായവുമായി എത്തുന്നുണ്ട്.
ഭക്ഷണം വേസ്റ്റ് ആക്കുന്ന നമുക്ക് ഗൗതം ഒരു ഓർമ്മപ്പെടുത്തലാണ്. ഒരു ചപ്പാത്തി വലിച്ചെറിയുന്നതിന് മുൻപ് ഒരു നിമിഷം ആലോചിച്ചാൽ മതി. അത് ഒരു ജീവന്‍റെ ഒരു നേരത്തെ വിശപ്പ് മാറ്റും എന്ന്.
വലിയ മനസ്സിന് വലിയ സമ്പത്ത് വേണ്ട എന്ന് ഗൗതം യാദവ് ജീവിച്ച് കാണിച്ചു തരുന്നു.
നമ്മൾ എന്തു പഠിക്കണം?
നമ്മുടെ നാട്ടിൽ എത്ര ഭക്ഷണമാണ് ദിവസവും വേസ്റ്റ് ആകുന്നത്! കൊച്ചിയിലും തിരുവനന്തപുരത്തും ദിവസം ടൺ കണക്കിന് ഭക്ഷണം കളയുന്നു എന്നാണ് കണക്ക്. ഗൗതം കാണിച്ചു തരുന്നത് ഒരു വലിയ പാഠമാണ് - വേസ്റ്റ് അല്ല, വിശപ്പ് മാറ്റാനുള്ള വഴിയാണ് ബാക്കി വന്ന ഭക്ഷണം.