വീഡിയോയിൽ നിന്നുമുള്ള ചിത്രം
ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ഏതാനും സെക്കൻഡുകൾ കൊണ്ട് സോഷ്യൽ മീഡിയ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ കവർന്നിരിക്കുകയാണ് ഒരു വാർത്താ അവതാരക. 'വിയോൺ' ന്യൂസ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ബിസ്ല ദീക്ഷ എന്ന മാധ്യമപ്രവർത്തകയാണ് ഇപ്പോൾ ഇൻഫ്ലുവൻസർമാർക്കിടയിലെ പ്രധാന ചർച്ചാവിഷയം. ലാവെൻഡർ നിറത്തിലുള്ള സാരിയണിഞ്ഞ് തികഞ്ഞ പ്രൗഢിയോടെയും പക്വതയോടെയും വാർത്തകൾ അവതരിപ്പിക്കുന്ന ദീക്ഷയുടെ വിഡിയോ വൈറലായതോടെ എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇവർ ആരാണെന്നറിയാനുള്ള തിരച്ചിലിലാണ് ആളുകൾ.
അന്താരാഷ്ട്ര വാർത്താ ചാനലായ വിയോണിലെ അവതാരകയെന്നതിലുപരി വൈവിധ്യമാർന്ന ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതിലും മാധ്യമരംഗത്ത് സജീവമാണ് ദീക്ഷ. എന്നാൽ വാർത്താമുറിയിലെ ഗൗരവങ്ങൾക്കപ്പുറം സാഹിത്യം, കല, സംസ്കാരം എന്നിവയിലൊക്കെ ആഴത്തിലുള്ള താല്പര്യവും മികച്ച അക്കാദമിക് പശ്ചാത്തലവും ഇവർക്കുണ്ട്. ഡൽഹിയിലെ പ്രശസ്തമായ മിറാൻഡ ഹൗസിൽ നിന്നാണ് ബിസ്ല ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് 'വയലൻസ് ആൻഡ് മെമ്മറി സ്റ്റഡീസിൽ' ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ഈ വിശാലമായ കാഴ്ചപ്പാടുകളാണ് വാർത്താ അവതരണത്തിലും ഇവരുടെ വേറിട്ട ശൈലിക്ക് കരുത്താകുന്നത്.
മാധ്യമപ്രവർത്തനത്തിലേക്ക് സജീവമായി കടന്നുവരുന്നതിന് മുൻപ് തന്നെ ക്രിയേറ്റീവ് കണ്ടന്റ് രംഗത്ത് വലിയ പരിചയസമ്പത്ത് നേടാൻ ബിസ്ലയ്ക്ക് സാധിച്ചിട്ടുണ്ട്. ടീംവർക്ക് ആർട്സിൽ കണ്ടന്റ് എക്സിക്യൂട്ടീവായും, മൈനസ് ഈക്വൽസ് പ്ലസിൽ കണ്ടന്റ് സ്പെഷ്യലിസ്റ്റായും, പ്രശസ്ത പ്രസാധകരായ സ്കോളാസ്റ്റിക് കമ്പനിയിൽ കോപ്പിറൈറ്ററായും പ്രവർത്തിച്ച അനുഭവസമ്പത്ത് ഇവരുടെ പ്രൊഫൈലിലുണ്ട്. കൂടാതെ, നിരവധി പ്രമുഖ സാഹിത്യമേളകളിൽ എഴുത്തുകാരുമായി സംവദിക്കുന്ന മോഡറേറ്ററായും, കലയും പരിസ്ഥിതി സൗഹൃദ വിഷയങ്ങളും ആസ്പദമാക്കിയുള്ള സംവാദങ്ങളിലും ദീക്ഷ സജീവമായി പങ്കാളിയായിട്ടുണ്ട്.
അപ്രതീക്ഷിതമായി ലഭിച്ച സോഷ്യൽ മീഡിയ ശ്രദ്ധ ബിസ്ലയെ വാർത്തകളിൽ നിറയ്ക്കുമ്പോഴും, ടെലിവിഷൻ സ്ക്രീനിന് പുറത്തുള്ള ഇവരുടെ ജീവിതത്തിന്റെ മനോഹര ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കാണാനാകുന്നത്. വാർത്താമുറിയിലെ വിശേഷങ്ങളും ബിഹൈൻഡ് ദ സീൻ കാഴ്ചകളും മാത്രമല്ല, വസ്ത്രധാരണത്തിലെ വ്യത്യസ്തതകളും യാത്രാനുഭവങ്ങളും ബിസ്ല തന്റെ ഫോളോവേഴ്സുമായി പങ്കുവെക്കാറുണ്ട്. വാർത്താ അവതരണത്തിലെ കണിശതയ്ക്കൊപ്പം തന്നെ വ്യക്തിജീവിതത്തിലെ നന്മകളും അഭിരുചികളും കാത്തുസൂക്ഷിക്കുന്ന ഒരു മാധ്യമപ്രവർത്തക എന്ന നിലയിലാണ് ബിസ്ല ദീക്ഷ ഇന്ന് ഇന്റനെറ്റിൽ തരംഗമാകുന്നത്.
Putin arms Iran with 90 missile launchers China shares US military intel with Iran, according to reports @BislaDiksha has more https://t.co/Ca9JvPuqor
— WION (@WIONews) November 8, 2026
Tags : ViralNewsPresenter BislaDiksha WION TrendingNews SocialMediaViral NewsAnchor