വീഡിയോയിൽ നിന്നുമുള്ള ചിത്രം
ആദരവും സ്നേഹവും നിറഞ്ഞ വേറിട്ടൊരു നിമിഷത്തിലൂടെ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് ശർമ്മ. ഒരിടവേളയ്ക്ക് ശേഷം തന്റെ പ്രിയപ്പെട്ട അധ്യാപികയെ അപ്രതീക്ഷിതമായി നേരിൽ കാണാനെത്തിയ താരത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്.
ദീപാവലി ആഘോഷ വേളയിലാണ് അഭിഷേക് തനിക്ക് വഴിവിളക്കായ അധ്യാപികയെ കാണാൻ തീരുമാനിക്കുന്നത്. യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി നടന്ന ഈ സന്ദർശനം ഇത്രയധികം ആളുകളുടെ ഹൃദയം തൊടുമെന്ന് താരം പോലും കരുതിയിട്ടുണ്ടാവില്ല.
അധ്യാപികയുടെ വീടിന് മുന്നിലെ സിസിടിവി ക്യാമറയിലാണ് ഈ വൈകാരിക രംഗങ്ങൾ പതിഞ്ഞത്. വാഹനത്തിൽ നിന്നിറങ്ങി മുഖത്തെ മാസ്ക് മാറ്റി ഗേറ്റിനടുത്തേക്ക് നടന്നുവരുന്ന അഭിഷേകിനെ കണ്ട് അധ്യാപിക ആദ്യം അത്ഭുതപ്പെട്ടു.
തിരിച്ചറിഞ്ഞ നിമിഷം തന്നെ ആശ്ചര്യത്തോടെയും സ്നേഹത്തോടെയും അവർ പ്രിയ ശിഷ്യനെ ചേർത്തുപിടിക്കുകയായിരുന്നു. അധ്യാപികയുടെ മുഖത്തുണ്ടായ ആ അവിസ്മരണീയമായ സന്തോഷവും ഊഷ്മളമായ സ്വീകരണവുമാണ് ഈ വീഡിയോയെ വേറിട്ടുനിർത്തുന്നത്.
വിജയങ്ങളുടെ കൊടുമുടി കയറുമ്പോഴും ഗുരുക്കന്മാരോടുള്ള സ്നേഹവും ആദരവും കാലമെത്ര മാറിയാലും മങ്ങലേൽക്കാതെ നിലനിൽക്കുമെന്നും, ക്ലാസ് മുറികൾക്കും പാഠപുസ്തകങ്ങൾക്കും അപ്പുറമാണ് ആ ബന്ധമെന്നും ഈ കുഞ്ഞു നിമിഷം ഓർമ്മിപ്പിക്കുന്നു.
ABHISHEK SURPRISED HIS TEACHER ❤️? On the occasion of Diwali, Abhishek was passing by his teacher's house when he decided to stop and meet her. She was completely surprised and delighted to see her student after such a long time. ❤️ RESPECT AND LOVE FOR TEACHERS NEVER FADE! ❤️?
— Mukku (@Cric_Mukku) November 9, 2026
Tags : ViralNews AbhishekSharma GuruDakshina CricketViralVideo TeachersLove IndianCricket