വീഡിയോയിൽ നിന്നുമുള്ള ചിത്രം
ഡൽഹിയിൽ നിന്നെത്തിയ ദമ്പതികൾ തമിഴ്നാട്ടിലെ ധനുഷ്കോടി കടൽത്തീരത്ത് വെച്ച് മൽസ്യത്തൊഴിലാളികളിൽ നിന്നും അഞ്ച് കിലോ ജീവനുള്ള മീനുകളെ വിലകൊടുത്തു വാങ്ങി വീണ്ടും കടലിലേക്ക് തന്നെ തുറന്നുവിട്ട സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുന്നു.
യുവതി മീനുകളെ സ്നേഹത്തോടെ വെള്ളത്തിലേക്ക് തിരികെ വിടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഈ വിചിത്രമായ വാർത്ത പുറത്തുവന്നത്.
അതേ കടലിൽ തന്നെയുള്ള മീനുകളെ പണം കൊടുത്ത് വാങ്ങി വീണ്ടും അവിടെത്തന്നെ തുറന്നുവിടുന്നത് എന്ത് ബുദ്ധിയാണെന്ന ചോദ്യവുമായി നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. കടലിന് ഇത്തരം കാരുണ്യത്തിന്റെ ആവശ്യമില്ലെന്നും സ്വന്തം ബുദ്ധിക്കാണ് ആദ്യം ഓക്സിജൻ നൽകേണ്ടതെന്നും വിമർശകർ പരിഹസിക്കുന്നു.
എന്നാൽ ഇതിനെ അനുകൂലിച്ചും നിരവധി പേർ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. മീനുകൾ വീണ്ടും മറ്റാരുടെയെങ്കിലും വലയിലകപ്പെടാം അല്ലെങ്കിൽ മറ്റു ജീവികളുടെ ഇരയാകാം എന്നറിയാമെങ്കിലും, അവയ്ക്ക് ജീവിക്കാൻ മറ്റൊരു അവസരം കൂടി നൽകി എന്നതിൽ ദമ്പതികളുടെ മനസിലെ നന്മയാണ് കാണേണ്ടതെന്ന് അനുകൂലിക്കുന്നവർ വാദിക്കുന്നു.
മിണ്ടാപ്രാണികളുടെ ജീവനും മനുഷ്യരുടേതുപോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണെന്നും മറ്റുള്ളവരുടെ കാരുണ്യത്തെ ട്രോളുന്നതിൽ അർഥമില്ലെന്നുമാണ് ഇവരുടെ പക്ഷം.
അങ്ങനെ ഒടുവിൽ, കടലിന്റെ മടിത്തട്ടിൽ ജീവൻ തിരികെ നൽകിയ ആ ദമ്പതികളുടെ പ്രവൃത്തി സദുദ്ദേശപരമാണോ അതോ വെറും പ്രഹസനമാണോ എന്ന കാര്യത്തിൽ സമൂഹമാധ്യമങ്ങൾ ഇപ്പോഴും രണ്ട് തട്ടിലാണ്.
A Delhi couple bought 5 kg of live fish from local fishermen at Dhanushkodi beach and released them back into the sea ? The ocean didn't need your charity. Your brain needed some oxygen, Common sense is clearly not everyone's birthright!!!? https://t.co/RQAIR5HoyX
— A ɴ ᴅ ʀ ᴜ ? (@AndruDarlz) November 7, 2026
Tags : ViralNews FishRescue Dhanushkodi SocialMediaDebate MarineLife CompassionVsCommonSense