Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FishRescue

Special

മീ​നു​ക​ളെ ക​ട​ലി​ൽ തു​റ​ന്നു​വി​ട്ട ദ​മ്പ​തി​ക​ൾ​ക്ക് സൈ​ബ​ർ ലോ​ക​ത്ത് വ​ൻ സ്വീ​കാ​ര്യ​ത​യും ഒ​പ്പം വി​മ​ർ​ശ​ന​വും

ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ ദ​മ്പ​തി​ക​ൾ ത​മി​ഴ്നാ​ട്ടി​ലെ ധ​നു​ഷ്കോ​ടി ക​ട​ൽ​ത്തീ​ര​ത്ത് വെ​ച്ച് മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും അ​ഞ്ച് കി​ലോ ജീ​വ​നു​ള്ള മീ​നു​ക​ളെ വി​ല​കൊ​ടു​ത്തു വാ​ങ്ങി വീ​ണ്ടും ക​ട​ലി​ലേ​ക്ക് ത​ന്നെ തു​റ​ന്നു​വി​ട്ട സം​ഭ​വം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ന്നു.

യു​വ​തി മീ​നു​ക​ളെ സ്നേ​ഹ​ത്തോ​ടെ വെ​ള്ള​ത്തി​ലേ​ക്ക് തി​രി​കെ വി​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ഈ ​വി​ചി​ത്ര​മാ​യ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്.

അ​തേ ക​ട​ലി​ൽ ത​ന്നെ​യു​ള്ള മീ​നു​ക​ളെ പ​ണം കൊ​ടു​ത്ത് വാ​ങ്ങി വീ​ണ്ടും അ​വി​ടെ​ത്ത​ന്നെ തു​റ​ന്നു​വി​ടു​ന്ന​ത് എ​ന്ത് ബു​ദ്ധി​യാ​ണെ​ന്ന ചോ​ദ്യ​വു​മാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. ക​ട​ലി​ന് ഇ​ത്ത​രം കാ​രു​ണ്യ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും സ്വ​ന്തം ബു​ദ്ധി​ക്കാ​ണ് ആ​ദ്യം ഓ​ക്സി​ജ​ൻ ന​ൽ​കേ​ണ്ട​തെ​ന്നും വി​മ​ർ​ശ​ക​ർ പ​രി​ഹ​സി​ക്കു​ന്നു.

എ​ന്നാ​ൽ ഇ​തി​നെ അ​നു​കൂ​ലി​ച്ചും നി​ര​വ​ധി പേ​ർ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. മീ​നു​ക​ൾ വീ​ണ്ടും മ​റ്റാ​രു​ടെ​യെ​ങ്കി​ലും വ​ല​യി​ല​ക​പ്പെ​ടാം അ​ല്ലെ​ങ്കി​ൽ മ​റ്റു ജീ​വി​ക​ളു​ടെ ഇ​ര​യാ​കാം എ​ന്ന​റി​യാ​മെ​ങ്കി​ലും, അ​വ​യ്ക്ക് ജീ​വി​ക്കാ​ൻ മ​റ്റൊ​രു അ​വ​സ​രം കൂ​ടി ന​ൽ​കി എ​ന്ന​തി​ൽ ദ​മ്പ​തി​ക​ളു​ടെ മ​ന​സി​ലെ ന​ന്മ​യാ​ണ് കാ​ണേ​ണ്ട​തെ​ന്ന് അ​നു​കൂ​ലി​ക്കു​ന്ന​വ​ർ വാ​ദി​ക്കു​ന്നു.

മി​ണ്ടാ​പ്രാ​ണി​ക​ളു​ടെ ജീ​വ​നും മ​നു​ഷ്യ​രു​ടേ​തു​പോ​ലെ ത​ന്നെ തു​ല്യ പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്നും മ​റ്റു​ള്ള​വ​രു​ടെ കാ​രു​ണ്യ​ത്തെ ട്രോ​ളു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ പ​ക്ഷം.

അ​ങ്ങ​നെ ഒ​ടു​വി​ൽ, ക​ട​ലി​ന്‍റെ മ​ടി​ത്ത​ട്ടി​ൽ ജീ​വ​ൻ തി​രി​കെ ന​ൽ​കി​യ ആ ​ദ​മ്പ​തി​ക​ളു​ടെ പ്ര​വൃ​ത്തി സ​ദു​ദ്ദേ​ശ​പ​ര​മാ​ണോ അ​തോ വെ​റും പ്ര​ഹ​സ​ന​മാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഇ​പ്പോ​ഴും ര​ണ്ട് ത​ട്ടി​ലാ​ണ്.

Latest News

Corehub Up