x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ് മ​ണി​ക്കൂ​ർ ഏ​ഴ് മി​നി​റ്റ്, 113 കി​ലോ​മീ​റ്റ​ർ! ച​രി​ത്ര​നേ​ട്ട​വു​മാ​യി ഗോ​വ അ​യ​ൺ​മാ​ൻ 70.3 കീ​ഴ​ട​ക്കി മ​ല​യാ​ളി ഡോ​ക്ട​ർ

വൈറൽ ഡെസ്ക്
Published: November 9, 2026 04:06 PM IST | Updated: November 9, 2026 04:33 PM IST

അ​യ​ൺ​മാ​ൻ 70.3 ച​ല​ഞ്ച് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കിയ ഡോ. ​അ​ജ​യ് ജോ​സ​ഫ്

ആ​തു​ര​സേ​വ​ന​രം​ഗ​ത്തെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ക​ഠി​ന​മാ​യ കാ​യി​ക​ക്ഷ​മ​ത കൈ​വ​രി​ച്ച് അ​പൂ​ർ​വ​നേ​ട്ടം സ്വ​ന്ത​മാ​ക്കി പാ​ലാ സ്വ​ദേ​ശി​യാ​യ ഡോ. ​അ​ജ​യ് ജോ​സ​ഫ്. 2026 ന​വം​ബ​ർ ഒ​ന്നി​ന് ഗോ​വ​യി​ൽ ന​ട​ന്ന രാ​ജ്യാ​ന്ത​ര അ​യ​ൺ​മാ​ൻ 70.3 ച​ല​ഞ്ച് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ണ് അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യ​ത്.

ആ​റു മ​ണി​ക്കൂ​റും ഏ​ഴ് മി​നി​റ്റും കൊ​ണ്ട് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ ഈ ​ന്യൂ​റോ​ള​ജി​സ്റ്റ്, പ​ങ്കെ​ടു​ത്ത മ​ല​യാ​ളി താ​ര​ങ്ങ​ളി​ൽ ത​ന്‍റെ പ്രാ​യ​വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

ഇ​തോ​ടെ അ​യ​ൺ​മാ​ൻ 70.3 ച​ല​ഞ്ച് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി ന്യൂ​റോ​ള​ജി​സ്റ്റ് എ​ന്ന സ​വി​ശേ​ഷ​മാ​യ നേ​ട്ട​വും ഡോ. ​അ​ജ​യ് ത​ന്‍റേ​താ​ക്കി മാ​റ്റി.

തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​റാ​യ അ​ദ്ദേ​ഹം, ജോ​ലി​യു​ടെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യും ക​ർ​ശ​ന​മാ​യ അ​ച്ച​ട​ക്ക​ത്തോ​ടെ​യും വ​ർ​ഷ​ങ്ങ​ളോ​ളം ന​ട​ത്തി​യ ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഫ​ല​മാ​യാ​ണ് ഈ ​അ​ഭി​മാ​ന​നേ​ട്ട​ത്തി​ൽ എ​ത്തി​യ​ത്.

തു​ട​ർ​ച്ച​യാ​യ ദി​ന​ച​ര്യ​ക​ളി​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി സ​മ​യം ക​ണ്ടെ​ത്തി മ​ന​ക്ക​രു​ത്തും ശാ​രീ​രി​ക​ക്ഷ​മ​ത​യും ഒ​രേ​പോ​ലെ നി​ല​നി​ർ​ത്തി​യാ​ണ് ഈ ​ക​ഠി​ന​മാ​യ സ​ഹ​ന​പ​രീ​ക്ഷ​യെ ഡോ. ​അ​ജ​യ് മ​റി​ക​ട​ന്ന​ത്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ മാ​റ്റു​ര​യ്ക്കു​ന്ന അ​യ​ൺ​മാ​ൻ 70.3 ച​ല​ഞ്ചി​ൽ 1.9 കി​ലോ​മീ​റ്റ​ർ ക​ട​ലി​ലെ നീ​ന്ത​ലും 90 കി​ലോ​മീ​റ്റ​ർ സൈ​ക്ലി​ങ്ങും 21.1 കി​ലോ​മീ​റ്റ​ർ ഓ​ട്ട​വു​മാ​ണ് ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യി 113 കി​ലോ​മീ​റ്റ​ർ ദൂ​രം പി​ന്നി​ടു​ന്ന ഈ ​മ​ത്സ​ര​വേ​ദി​യി​ൽ മു​പ്പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പ​ങ്കെ​ടു​ത്ത​ത്. പാ​ലാ ചേ​ർ​പ്പു​ങ്ക​ൽ വ​ട​ക്കേ​കു​റ്റ് ജോ​സ​ഫി​ന്‍റെ​യും വി​ര​മി​ച്ച പോ​സ്റ്റ് മാ​സ്റ്റ​ർ മേ​രി​യു​ടെ​യും മ​ക​നാ​ണ് ഡോ. ​അ​ജ​യ് ജോ​സ​ഫ്.

പാ​ലാ മു​ൻ​സി​പ്പാ​ലി​റ്റി മു​ൻ ചെ​യ​ർ​മാ​ൻ തോ​മ​സ് പീ​റ്റ​റി​ന്‍റെ​യും മു​ൻ കൗ​ൺ​സി​ല​ർ സി​ബി​ൽ തോ​മ​സി​ന്‍റെ​യും മ​ക​ളും പാ​ലാ കെ​യ​ർ ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​റി​ലെ റേ​ഡി​യോ​ള​ജി​സ്റ്റു​മാ​യ ഡോ. ​ദി​വ്യ​യാ​ണ് ഭാ​ര്യ. ഹ​സാ​യേ​ൽ, കേ​ലെ​ബ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Tags : Ironman703 DrAjayJoseph KeralaIronman NeurologistIronman GoaIronman2026 PalaPride

Recent News

Corehub Up