x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​വ​ർ​ടേ​ക്കിം​ഗി​നെ ചൊ​ല്ലി ത​ർ​ക്കം: എം​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം, ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

വൈറൽ ഡെസ്ക്
Published: November 11, 2026 01:09 PM IST | Updated: November 11, 2026 01:09 PM IST

വീഡിയോയിൽ നിന്നുമുള്ള ചിത്രം

പു​നെ-​നാ​സി​ക് ദേ​ശീ​യ​പാ​ത​യി​ലെ ച​കാ​നി​ൽ മ​ഹാ​രാ​ഷ്ട്ര സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ ബ​സി​ന് നേ​രെ ആ​ക്ര​മ​ണം. ബ​സ് ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​തി​ലു​ള്ള ദേ​ഷ്യ​ത്തി​ൽ ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യും യാ​ത്ര​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ച​ക്കാ​ൻ സൗ​ത്ത് പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്.

നാ​സി​ക് ഭാ​ഗ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ബ​സ് ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ന്ന​താ​ണ് ആ​ക്ര​മി​ക​ൾ പ്ര​കോ​പി​ത​രാ​കാ​ൻ കാ​ര​ണം. രോ​ഷാ​കു​ല​രാ​യ ഇ​രു​വ​രും ബ​സി​നെ പി​ന്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ വ​ച്ച് വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച അ​ക്ര​മി​ക​ൾ ബ​സി​ന്‍റെ നി​യ​ന്ത്ര​ണം കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും യാ​ത്ര​ക്കാ​രെ ഭ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ക്ര​മി​ക​ളോ​ട് ത​ങ്ങ​ളെ പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും ഇ​രു​വ​രും അ​ത് ചെ​വി​ക്കൊ​ണ്ടി​ല്ല. തു​ട​ർ​ന്ന് ഭ​യ​ന്നു​പോ​യ യാ​ത്ര​ക്കാ​ർ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. പി​ന്നീ​ട് ത​ട​സം നീ​ങ്ങി ബ​സ് യാ​ത്ര പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ഏ​റെ വൈ​കി​യാ​ണ് സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്.

സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ച​ക്കാ​ൻ സൗ​ത്ത് പൊ​ലി​സ് സ്റ്റേ​ഷ​ൻ സീ​നി​യ​ർ പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ഞ്ജ​യ് സാ​ലു​ങ്കെ സ്ഥി​രീ​ക​രി​ച്ചു. പ്ര​തി​ക​ൾ​ക്കെ​തി​രെ ഉ​ട​ൻ ത​ന്നെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റോ​ഡി​ൽ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

Tags : CrimeNews RoadRage PuneNashikHighway ChakanNews MSRTC BusAttack

Recent News

Corehub Up