x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പൊ​ലി​സ് ത​ട​ഞ്ഞ​തി​ൽ പ്ര​കോ​പി​ത​നാ​യ ഡ്രൈ​വ​ർ സ്വ​ന്തം വാ​ഹ​ന​ത്തി​ന് തീ​യി​ട്ടു

വൈറൽ ഡെസ്ക്
Published: November 12, 2026 12:47 PM IST | Updated: November 12, 2026 12:47 PM IST

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്വ​ന്തം വാ​ഹ​ന​ത്തി​ന് തീ​യി​ട്ട ശേഷം ആ​യു​ധം വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് യുവാവ്

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ട്രാ​ഫി​ക് പൊ​ലി​സ് ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ൽ യു​വാ​വ് സ്വ​ന്തം വാ​ഹ​ന​ത്തി​ന് തീ​യി​ടു​ക​യും മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം വീ​ശി ഭീ​തി പ​ര​ത്തു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ഡ​ൽ​ഹി​യി​ലെ ഗാ​സി​പു​രി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ​യും യാ​ത്ര​ക്കാ​രെ​യും ഒ​രു​പോ​ലെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ഗാ​സി​പു​ർ അ​തി​ർ​ത്തി​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ട്രാ​ഫി​ക് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ 'ഛോട്ടാ ​ഹാ​ത്തി' എ​ന്ന​റി​യ​പ്പെ​ടു​ന്ന ടാ​റ്റ എ​യ്‌​സ് വാ​ഹ​നം പ​രി​ശോ​ധ​ന​യ്ക്കാ​യി നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഡ്രൈ​വ​റും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​ൽ കു​പി​ത​നാ​യ ഡ്രൈ​വ​ർ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ക​യും വാ​ഹ​ന​ത്തി​ന് തീ ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം തീ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി​യെ​രി​ഞ്ഞു.

തീ​പി​ടി​ച്ച വാ​ഹ​ന​ത്തി​ന് സ​മീ​പം നി​ന്ന് ഇ​യാ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തോ​ടെ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. ഈ ​അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​ത​ത്തെ പൂ​ർ​ണ​മാ​യും സ്തം​ഭി​പ്പി​ക്കു​ക​യും മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. റോ​ഡ​രി​കി​ൽ വാ​ഹ​നം ക​ത്തി​യെ​രി​യു​ന്ന​തും, യാ​ത്ര​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഈ ​രം​ഗ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തും പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യി​ൽ കാ​ണാം.

ക​ത്തു​ന്ന വാ​ഹ​ന​ത്തി​ന് സ​മീ​പം യു​വാ​വ് ആ​യു​ധ​വു​മാ​യി നി​ൽ​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഗാ​സി​പു​ർ അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ ഈ ​സം​ഭ​വം പ്ര​ദേ​ശ​ത്ത് ഏ​റെ​നേ​രം സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു.

Tags : BreakingNews GhazipurBorder DelhiNews TrafficChaos DelhiPolice VehicleFire

Recent News

Corehub Up