x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ളി​ത് യു​വാ​വി​ന്‍റെ ചു​മ​ലി​ലേ​റ്റി പു​ഴ ക​ട​ന്ന ആ​ർ​ജെ​ഡി എം​എ​ൽ​എ​യു​ടെ വീ​ഡി​യോ വൈ​റ​ൽ

വൈറൽ ഡെസ്ക്
Published: November 12, 2026 06:12 PM IST | Updated: November 12, 2026 06:12 PM IST

വീഡിയോയിൽ നിന്നുമുള്ള ചിത്രം

ജാ​ർ​ഖ​ണ്ഡി​ലെ പ​ലാ​മു ജി​ല്ല​യി​ൽ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ എം​എ​ൽ​എ ന​രേ​ഷ് പ്ര​സാ​ദ് സി​ങ്ങി​നെ മ​റ്റൊ​രാ​ളു​ടെ തോ​ളി​ലേ​റ്റി പു​ഴ മു​റി​ച്ചു​ക​ട​ത്തു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ജ​ന​പ്ര​തി​നി​ധി​യെ ചു​മ​ന്ന വ്യ​ക്തി ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ സം​ഭ​വ​ത്തി​ൽ സാ​മൂ​ഹി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പു​ഴ ക​ട​ക്കാ​നാ​യി യു​വാ​വി​ന്‍റെ തോ​ളി​ൽ ഇ​രു​ന്നു യാ​ത്ര ചെ​യ്യു​ന്ന എം​എ​ൽ​എ​യെ​യാ​ണ് പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.

എ​ന്നാ​ൽ പു​ഴ​യു​ടെ മ​ധ്യ​ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ഴേ​ക്കും ചു​മ​ന്നു​കൊ​ണ്ടു​പോ​യ യു​വാ​വി​ന്‍റെ കാ​ലി​ട​റു​ക​യും ഇ​രു​വ​രും വെ​ള്ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു.

വെ​ള്ള​ത്തി​ൽ വീ​ണ എം​എ​ൽ​എ​യ്ക്ക് പെ​ട്ടെ​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ സാ​ധി​ക്കാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​തും, ചു​റ്റും കൂ​ടി​നി​ന്ന ആ​ളു​ക​ൾ ഇ​ത് ക​ണ്ട് ചി​രി​ക്കു​ന്ന​തും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

'എ​ക്സ്' ഉ​ൾ​പ്പെ​ടെ​യു​ള്ള ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ അ​തി​വേ​ഗം പ്ര​ച​രി​ച്ച​തോ​ടെ എം​എ​ൽ​എ​യു​ടെ പ്ര​വൃ​ത്തി​ക്കെ​തി​രെ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

ഇ​ത്ത​ര​മൊ​രു രീ​തി​യി​ൽ പു​ഴ ക​ട​ക്കാ​ൻ എം​എ​ൽ​എ തീ​രു​മാ​നി​ച്ച​തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ സാ​ഹ​ച​ര്യ​മെ​ന്താ​ണെ​ന്നോ, വീ​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത​യെ​ന്താ​ണെ​ന്നോ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വം വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​ട്ടും വി​വാ​ദ​ങ്ങ​ളോ​ട് ന​രേ​ഷ് പ്ര​സാ​ദ് സി​ങ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Tags : Viral Video JD MLA Naresh Prasad Singh Jharkhand News Palamu Social Media Controversy

Recent News

Corehub Up