Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ViralAd

Kouthukam

'ആ​ൻ​സി​യാ​ണ് സ്വ​ർ​ണം'; ആ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ച്ച​തി​ന് വി​മ​ർ​ശി​ച്ച​വ​ർ​ക്ക് മു​ന്നി​ൽ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ആ​ൻ​സി

മ​ല​യാ​ളി ലോംഗ് ജം​പ് താ​രം ആ​ൻ​സി സോ​ജ​നെ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ടി​മ​ണ്ണി​ക്ക​ൽ ജ്വ​ല്ല​റി പു​റ​ത്തി​റ​ക്കി​യ പു​തി​യ പ​ര​സ്യ​ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു. 'ആ​ൻ​സി​യാ​ണ് സ്വ​ർ​ണം' എ​ന്ന ശ്ര​ദ്ധേ​യ​മാ​യ ടാ​ഗ്‌​ലൈ​നോ​ടെ​യാ​ണ് ജ്വ​ല്ല​റി ത​ങ്ങ​ളു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യ ആ​ൻ​സി​യെ ഉ​ൾ​പ്പെ​ടു​ത്തി ഈ ​പ​ര​സ്യം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

2026-ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ കേ​വ​ലം ര​ണ്ട് സെ​ന്‍റീ​മീ​റ്റ​ർ വ്യ​ത്യാ​സ​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ കൈ​വി​ട്ട് വെ​ള്ളി​യി​ലൊ​തു​ങ്ങേ​ണ്ടി വ​ന്ന​പ്പോ​ൾ, മ​ത്സ​ര​വേ​ള​യി​ൽ ആ​ൻ​സി ആ​ഭ​ര​ണ​ങ്ങ​ളും ഹെ​യ​ർ ക്ലി​പ്പു​ക​ളും ധ​രി​ച്ചി​രു​ന്ന​തി​നെ ചൊ​ല്ലി സൈ​ബ​റി​ട​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളും ട്രോ​ളു​ക​ളും ഉ​യ​ർ​ന്നി​രു​ന്നു.

എ​ന്നാ​ൽ, ആ​ഭ​ര​ണ​ങ്ങ​ൾ അ​ണി​യു​ന്ന​ത് ത​നി​ക്ക് ഏ​റെ ആ​ത്മ​വി​ശ്വാ​സ​വും സൗ​ക​ര്യ​വും ന​ൽ​കു​ന്നു​ണ്ടെ​ന്നും, 22 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള 6.88 മീ​റ്റ​റി​ന്‍റെ ദേ​ശീ​യ റിക്കാ​ർ​ഡ് തി​രു​ത്തി​ക്കു​റി​ച്ച​പ്പോ​ഴും താ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ച്ചി​രു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് താ​രം അ​ന്ന് വി​മ​ർ​ശ​ക​ർ​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു.

സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കു​ള്ള മ​ധു​ര​പ്ര​തി​കാ​ര​മെ​ന്നോ​ണം ആ​ൻ​സി​യെ ത​ന്നെ മു​ഖ​മാ​ക്കി ഇ​ടി​മ​ണ്ണി​ക്ക​ൽ ജ്വ​ല്ല​റി പു​റ​ത്തി​റ​ക്കി​യ ഈ ​പു​തി​യ പ​ര​സ്യ​ത്തി​ന് കാ​യി​ക​പ്രേ​മി​ക​ളി​ൽ നി​ന്നും പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നും വ​ലി​യ സ്വീ​കാ​ര്യ​ത​യും പി​ന്തു​ണ​യു​മാ​ണ് ഇ​പ്പോ​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Latest News

Corehub Up