x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​സ്റ്റ​യി​ലും രാ​ജാ​വ് CR7!

വെബ്ഡെസ്ക്
Published: November 14, 2026 12:22 PM IST | Updated: November 14, 2026 12:22 PM IST

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

 

ഫു​ട്ബോ​ൾ ക​ള​ത്തി​ൽ മാ​ത്ര​മ​ല്ല, ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും രാ​ജാ​വ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ത​ന്നെ!​ലോ​ക​ത്തെ ഞെ​ട്ടി​ച്ച് റൊ​ണാ​ൾ​ഡോ​യു​ടെ പു​തി​യ റെ​ക്കോ​ർ​ഡ്.
ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 68 കോ​ടി ഫോ​ളോ​വേ​ഴ്സ്! ഇ​ത്ര​യും ഫോ​ളോ​വേ​ഴ്സ് ഉ​ള്ള ലോ​ക​ത്തെ ആ​ദ്യ വ്യ​ക്തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് CR7.

ലോ​ക ജ​ന​സം​ഖ്യ​യു​ടെ ഏ​ക​ദേ​ശം എ​ട്ടി​ൽ ഒ​രാ​ൾ റൊ​ണാ​ൾ​ഡോ​യെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്യു​ന്നു എ​ന്നാ​ണ് ക​ണ​ക്ക്!​ര​ണ്ടാം സ്ഥാ​ന​ത്ത് ,ല​യ​ണ​ൽ മെ​സ്സി. 500 മി​ല്യ​ൺ ഫോ​ളോ​വേ​ഴ്സ്.​റൊ​ണാ​ൾ​ഡോ​യും മെ​സ്സി​യും ത​മ്മി​ൽ ഇ​പ്പോ​ൾ 18 കോ​ടി ഫോ​ളോ​വേ​ഴ്സി​ന്‍റെ വ്യ​ത്യാ​സം!
എ​ന്തു​കൊ​ണ്ട് ആ​ളു​ക​ൾ​ക്ക് റൊ​ണാ​ൾ​ഡോ​യെ ഇ​ഷ്ട​പെ​ടു​ന്നു?
ഗോ​ളു​ക​ൾ മാ​ത്ര​മ​ല്ല, അ​വ​ന്‍റെ ജീ​വി​ത​മാ​ണ് ആ​ളു​ക​ൾ​ക്ക് ഇ​ഷ്ടം. ക​ഠി​നാ​ധ്വാ​നം, കു​ടും​ബം, ഫി​റ്റ്ന​സ്... 40 വ​യ​സ്സ് ക​ഴി​ഞ്ഞി​ട്ടും ഇ​ന്നും ഒ​രു 25 കാ​ര​ന്‍റെ ഫി​റ്റ്ന​സ് സൂ​ക്ഷി​ക്കു​ന്ന മ​നു​ഷ്യ​ൻ.​റൊ​ണാ​ൾ​ഡോ​യു​ടെ ഒ​രു പോ​സ്റ്റി​ന് പ​ത്തു ല​ക്ഷം മു​ത​ൽ ഒ​രു കോ​ടി വ​രെ ലൈ​ക്ക് കി​ട്ടും.

ഒ​രു സ്പോ​ൺ​സ​ർ പോ​സ്റ്റി​ന് റൊ​ണാ​ൾ​ഡോ വാ​ങ്ങു​ന്ന​ത് 30 കോ​ടി രൂ​പ വ​രെ​യാ​ണ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്! ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ നി​ന്ന് മാ​ത്രം വ​ർ​ഷം 1000 കോ​ടി​യി​ല​ധി​കം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.​ഫു​ട്ബോ​ൾ രാ​ജാ​വ് മാ​ത്ര​മ​ല്ല, സോ​ഷ്യ​ൽ മീ​ഡി​യ രാ​ജാ​വും ഇ​നി റൊ​ണാ​ൾ​ഡോ ത​ന്നെ!. പോ​ർ​ച്ചു​ഗ​ലി​ന്‍റെ ചു​വ​ന്ന ജേ​ഴ്സി​യി​ൽ കൈ ​ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന ഫോ​ട്ടോ​ക്ക് താ​ഴെ ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ആ​ശം​സ​ക​ളു​മാ​യി നി​റ​യു​ക​യാ​ണ്

Tags : viral story

Recent News

Corehub Up