Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EnvironmentFirst

Special

ആ​ഡം​ബ​ര കാ​റി​ലെ​ത്തി ന​ദി​യി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​യാ​ളെ ചോ​ദ്യം ചെ​യ്ത് യു​വാ​വ്

ആ​ഡം​ബ​ര കാ​റി​ലെ​ത്തി ന​ദി​യി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​ൻ ശ്ര​മി​ച്ച പ്രാ​യ​മാ​യ ആ​ളെ ധൈ​ര്യ​ത്തോ​ടെ ചോ​ദ്യം ചെ​യ്ത ഒ​രു യു​വാ​വി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും സ്വ​ന്തം രാ​ജ്യ​ത്തെ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്ന പ്രാ​ഥ​മി​ക ബോ​ധം ഇ​ല്ലാ​ത്ത​തി​നെ​യാ​ണ് യു​വാ​വ് വീ​ഡി​യോ​യി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ക​ട​ലാ​സു​ക​ൾ ആ​യ​തു​കൊ​ണ്ട് പെ​ട്ടെ​ന്ന് ദ്ര​വി​ച്ചു പോ​കു​മെ​ന്നാ​യി​രു​ന്നു മു​തി​ർ​ന്ന ആ​ളു​ടെ ന്യാ​യീ​ക​ര​ണം. എ​ന്നാ​ൽ ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത യു​വാ​വ്, തെ​റ്റ് ചെ​യ്തി​ട്ട് വീ​ണ്ടും ത​ന്നെ തു​റി​ച്ചു നോ​ക്കി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​യെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യും ചെ​യ്തു.

കാ​ർ എ​ത്ര വ​ലു​താ​ണെ​ങ്കി​ലും പൊ​തു​ബോ​ധ​വും മ​ര്യാ​ദ​യും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യെ അ​യാ​ൾ തു​റ​ന്നു​കാ​ട്ടു​ന്നു. എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഈ ​ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ​തോ​തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും, ഇ​ന്ത്യ​യി​ൽ ഒ​രു ശു​ചീ​ക​ര​ണ വി​പ്ല​വം ഉ​ണ്ടാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ക​ർ​ശ​ന നി​യ​മ​ങ്ങ​ളും പി​ഴ​യും വേ​ണ​മെ​ന്ന് വാ​ദി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ, ജ​ന​ങ്ങ​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യി​ലും പൊ​തു​ബോ​ധ​ത്തി​ലും മാ​റ്റം വ​രാ​തെ രാ​ജ്യം വൃ​ത്തി​യാ​കി​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് പൊ​തു​വെ ഉ​യ​രു​ന്ന​ത്.

Latest News

Corehub Up