ചിറ്റൂർ: ഉപജില്ല സ്കൂൾ കലോത്സവത്തിനു ഇന്നു സമാപനം. വൈകുന്നേരം അഞ്ചിന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സമാപന സമ്മേളനം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും.
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷിബ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ചിറ്റൂർ എഇഒ എസ്. രാഖി സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും.
ചിറ്റൂർ തത്തമംഗലം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എം. മുഹമ്മദ് ആഷിക്, വി. ഗോപകുമാർ, എം.ജി. ജയന്തി, ജിഎച്ച്എസ് എസ് എംപിടിഎ അംഗം സുനിത ആറുമുഖം, വിജയമാതാ സ്കൂൾ പിടിഎ പ്രസിഡന്റ് കെ. സതീഷ്, എസ്എംസി ചെയർമാൻ സി. നിഷാദ്, അമ്പാട്ടുപാളയം ജിഎൽപിഎസ് പ്രധാനാധ്യാപകൻ റഫീക് പുത്തൻപുരയ്ക്കൽ, വിവിധ അധ്യാപക സംഘടനാ ഭാരവാഹികളും പങ്കെടുക്കും. പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രസീത മഹാദേവൻ നന്ദി പറയും.