Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chokramudi

Idukki

ചൊ​ക്ര​മു​ടി പ്ര​വേ​ശ​നം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി

മൂ​ന്നാ​ര്‍: നീ​ല​ക്കു​റി​ഞ്ഞി പൂ​ത്ത​ത് കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യ​തോ​ടെ മൂ​ന്നാ​ര്‍ ചൊ​ക്ര​മു​ടി മ​ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം വ​നം​വ​കു​പ്പ് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി. മ​ല​യി​ലേ​ക്ക് ക​യ​റു​ന്ന ഇ​ടു​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ‌​ടു​ത്തി എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ച് ഇ​ക്കോ സെ​ന്‍റ​ര്‍ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചത്. തി​ര​ക്കു കൂ​ടി​യാ​ല്‍ മ​ല​ഞ്ചെ​രു​വി​ല്‍ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​മെ​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം.

തി​ര​ക്കേ​റി​യ​തോ​ടെ മൂ​ന്നാ​റി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ലെ​ല്ലാം രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് സ​ഞ്ചാ​രി​ക​ള്‍ വ​ഴി​യി​ൽ കു​ടു​ങ്ങി​യ​ത്. മാ​ട്ടു​പ്പെ​ട്ടി, കൊ​ര​ണ്ട​ക്കാ​ട്, ദേ​വി​കു​ളം ഗ്യാ​പ്പ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റ​വും കൂ​ടൂ​ത​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യ​ത്. ഇ​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ ഏ​റ്റ​വു​മ​ധി​കം കു​റി​ഞ്ഞി പൂ​ത്തി​രി​ക്കു​ന്ന​ത്.

കൊ​ര​ണ്ട​ക്കാ​ടി​ല്‍ കെ​ഡി​എ​ച്ച്പി ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് പൂ​ത്ത നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​ന്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്നാ​യി 12 കെ​എ​സ്ആ​ര്‍​ടി​സി ഉ​ല്ലാ​സ​യാ​ത്രാ ബ​സു​ക​ളാ​ണ് യാ​ത്ര​ക്കാ​രു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ​ത്. അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളാ​യ ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളു​മെ​ത്തു​ന്നു​ണ്ട്.

മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഇ​ല്ല

സ​ന്ദ​ർ​ശ​ക തി​ര​ക്കു​ണ്ടാ​കു​മെ​ന്ന് മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി​യി​ട്ടും മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ന്നും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക​സ​മി​തി തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ത്ത​തും സ്ഥി​തി വ​ഷ​ളാ​ക്കി.

ജൂ​ണ്‍ 10ന് ​എം​എ​ല്‍​എ, സ​ബ് ക​ള​ക്ട​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് മൂ​ന്നാ​റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി 11 ഇ​ന തീ​രു​മാ​ന​മെ​ടു​ത്ത​ത്. പി​ന്നീ​ട് സ​ര്‍​വ​ക​ക്ഷി​യോ​ഗം ചേ​ര്‍​ന്ന് ഇ​വ ന​ട​പ്പാ​ക്കു​ന്ന​തി​ന് സ​മ്മ​ത​വും ന​ൽ​കി​യി​രു​ന്നു. ഇ​തി​ല്‍ ര​ണ്ട് തീ​രു​മാ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഭാ​ഗി​ക​മാ​യി ന​ട​പ്പാ​യ​ത്.

ദേ​ശീ​യ​പാ​ത​യി​ലെ കു​റ​ച്ച് വ​ഴി​യോ​ര​ക്ക​ട​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കു​ക​യും പ​ഴ​യ മൂ​ന്നാ​റി​ലെ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ര്‍​ന്ന് ബൈ​പാ​സ് റോ​ഡ് വ​ഴി വ​ണ്‍​വേ സം​വി​ധാ​ന ഏ​ര്‍​പ്പെ​ടു​ത്തു​ക​യും മാ​ത്ര​മാ​ണ് ചെ​യ്ത​ത്. തി​ര​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന മൂ​ന്നാ​ർ, മാ​ട്ടു​പ്പെ​ട്ടി, ദേ​വി​കു​ളം ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ ഒ​രു വ​ശ​ത്തു മാ​ത്ര​മാ​യി വാ​ഹ​ന പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ഇ​തു​വ​രെ ന​ട​പ്പാ​യി​ല്ല.

പ​ഴ​യ മൂ​ന്നാ​ര്‍ ഡി​പ്പോ​യു​ടെ മു​ന്‍​ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ നി​ര്‍​ത്തി​യി​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​വും ന​ട​പ്പി​ലാ​യി​ല്ല. ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ എ​ണ്ണം നി​ജ​പ്പെ​ട​ത്താ​നു​ള്ള നീ​ക്ക​വും ഫ​ല​വ​ത്താ​യി​ല്ല. മൂ​ന്നാ​ര്‍ ടൗ​ണി​ല്‍ ഒ​രു നി​ര​യാ​യി മാ​ത്രം ഓ​ട്ടോ​റി​ക്ഷ​ക​ള്‍ പാ​ര്‍​ക്കു​ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​വും ന​ട​പ്പാ​യി​ല്ല. രാ​ജ​മ​ല അ​ഞ്ചാം​മൈ​ലി​ല്‍ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ള്‍ സ്ഥാ​പി​ക്കാ​നും സാ​ധി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up