Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chorichikkadavu Bridge

Kottayam

പാ​​റേ​​ക്കാ​​ട്ട്-വാ​​ഴോ​​പ്പ​​ടി റോ​​ഡും ചൊ​​റി​​ച്ചി​​ക്ക​​ട​​വ് പാ​​ല​​വും ഉ​​യ​​ർ​​ത്തുന്നു

അ​​യ​​ർ​​ക്കു​​ന്നം: വെ​ള്ള​പ്പൊ​ക്ക​​കാ​​ല​​ത്ത് ഒ​​റ്റ​​പ്പെ​​ട്ടു​​പോ​​കു​​ന്ന പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ​​ക്ക് കൈ​​ത്താ​​ങ്ങാ​​യി അ​​യ​​ർ​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ പാ​​റേ​​ക്കാ​​ട്ട് - വാ​​ഴോ​​പ്പ​​ടി റോ​​ഡും ചൊ​​റി​​ച്ചി​​ക്ക​​ട​​വ് പാ​​ല​​വും ഉ​​യ​​ർ​​ത്തി നി​​ർ​​മി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​യി. പ്ര​​വൃ​​ത്തി​​ക​​ളു​​ടെ ചെ​​ല​​വ് തി​​ട്ട​​പ്പെ​​ടു​​ത്തി അ​​ടി​​യ​​ന്ത​​ര​​മാ​​യി എ​​സ്റ്റി​​മേ​​റ്റ് ത​​യാ​​റാ​​ക്കാ​​ൻ പൊ​​തു​​മ​​രാ​​മ​​ത്ത് റോ​​ഡ്സ് വി​​ഭാ​​ഗം എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ​​ക്കും പാ​​ല​​ങ്ങ​​ൾ (ബ്രി​​ഡ്ജ​​സ്) വി​​ഭാ​​ഗം എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ​​ക്കും ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ നി​​ർ​​ദേശം ന​​ൽ​​കി.

അ​​യ​​ർ​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​യി കൊ​​റ്റ​​ത്തി​​ൽ എം​​എ​​ൽ​​എ​​യ്ക്ക് സ​​മ​​ർ​​പ്പി​​ച്ച നി​​വേ​​ദ​​ന​​ത്തി​​ന്‍റെ​യും പാ​​ല​​ത്തി​​ന്‍റെ ഉ​​യ​​രം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​ത് സം​​ബ​​ന്ധി​​ച്ച് ദീ​​പി​​ക റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​തി​ന്‍റെ​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​ണ് ഈ ​​സു​​പ്ര​​ധാ​​ന ന​​ട​​പ​​ടി.

അ​​യ​​ർ​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ 20, 21 വാ​​ർ​​ഡു​​ക​​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​​ധാ​​ന പാ​​ത​​യാ​​ണ് പാ​​റേ​​ക്കാ​​ട്ട്-​വാ​​ഴോ​​പ്പ​​ടി റോ​​ഡ്. വെ​​ള്ള​​പ്പൊ​​ക്ക സ​​മ​​യ​​ത്ത് ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള​​വ​​ർ​​ക്ക് പു​​റം​​ലോ​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​നും അ​​യ​​ർ​​ക്കു​​ന്നം, തി​​രു​​വ​​ഞ്ചൂ​​ർ ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്തി​​ച്ചേ​​രാ​​നു​​മു​​ള്ള ഏ​​ക യാ​​ത്രാ​​മാ​​ർ​​ഗ​​മാ​​ണി​​ത്.
ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ളി​​ലേ​​ക്ക് ഭ​​ക്ഷ​​ണ​​വും അ​​വ​​ശ്യ​​വ​​സ്തു​​ക്ക​​ളും എ​​ത്തി​​ക്കു​​ന്ന​​തി​​നും ഈ ​​റോ​​ഡി​​നെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്.

എ​​ന്നാ​​ൽ, പാ​​റേ​​ക്കാ​​ട്ട് മു​​ത​​ൽ ചൊ​​റി​​ച്ചി​​ക്ക​​ട​​വ് പാ​​ലം വ​​രെ​​യു​​ള്ള റോ​​ഡി​​നും പാ​​ല​​ത്തി​​നും ആ​​വ​​ശ്യ​​ത്തി​​ന് ഉ​​യ​​ര​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ മ​​ഴ​​ക്കാ​​ല​​ത്ത് ഇ​​വി​​ടെ വെ​​ള്ളം ക​​യ​​റി ഗ​​താ​​ഗ​​തം പൂ​​ർ​​ണ​മാ​​യും ത​​ട​​സ​​പ്പെ​​ടു​​ന്ന​​ത് പ​​തി​​വാ​​ണ്. കാ​​ല​​പ്പ​​ഴ​​ക്കത്താൽ ചൊ​​റി​​ച്ചി​​ക്ക​​ട​​വ് പാ​​ലം നി​​ല​​വി​​ൽ ഏ​​റെ അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലു​​മാ​​ണ്.
ചൊ​​റി​​ച്ചി​​ക്ക​​ട​​വ് പാ​​ലം കു​​റ​​ഞ്ഞ​​ത് ഒ​​രു മീ​​റ്റ​​റോ​​ളം ഉ​​യ​​ർ​​ത്തി പു​​ന​​ർ​​നി​​ർ​​മി​​ക്ക​​ണ​​മെ​​ന്നും പാ​​റേ​​ക്കാ​​ട്ട് മു​​ത​​ൽ പാ​​ലം വ​​രെ​​യു​​ള്ള റോ​​ഡ് വെ​​ള്ളം ക​​യ​​റാ​​ത്ത രീ​​തി​​യി​​ൽ ആ​​വ​​ശ്യ​​ത്തി​​ന് ഉ​​യ​​ർ​​ത്തി ടാ​​റിം​​ഗ് ന​​ട​​ത്തി സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ ദീ​​ർ​​ഘ​​കാ​​ല​​മാ​​യു​​ള്ള ആ​​വ​​ശ്യം.

Latest News

Corehub Up