Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christ The King Spiritual Centre At Aanappara Blessed

Thiruvananthapuram

ആനപ്പാറ ക്രി​സ്തു​രാ​ജ ആ​ത്മീ​യകേ​ന്ദ്രം ആ​ശീ​ര്‍​വദിച്ചു

വെ​ള്ള​റ​ട : നെ​യ്യാ​റ്റി​ന്‍​ക​ര ല​ത്തീ​ന്‍ രൂ​പ​ത​യി​ല്‍ ആ​ന​പ്പാ​റ വി​ശു​ദ്ധ കു​രി​ശ് ദൈ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​പി​ച്ച ക്രി​സ്തു​രാ​ജ ആ​ത്മീ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​വും പൊ​തു​ജ​ന വ​ണ​ക്ക സ​മ​ര്‍​പ്പ​ണ​വും ന​ട​ന്നു.നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത എ​പ്പി​സ്‌​ക്കോ​പ്പ​ല്‍ വി​കാ​രി മോ​ണ്‍. ഡോ. ​വി​ന്‍​സ​ന്‍റ് കെ.​പീ​റ്റ​ര്‍ ആ​ശീ​ര്‍​വാ​ദം നി​ര്‍​വ​ഹി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ ക്രി​സ്തു​രാ​ജ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​യ്ക്കും അ​ദ്ദേ​ഹം മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തെ​ക്ക​ന്‍ കു​രി​ശു​മ​ല സ്പി​രി​ച്ച്വ​ല്‍ ആ​നി​മേ​റ്റ​ര്‍ ഫാ. ​ജെ​റാ​ഡാ​ള്‍​ഡ് മ​ത്യാ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. ആ​ന​പ്പാ​റ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ.​അ​രു​ണ്‍ പി. ​ജി​ത്ത് സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം ആ​റി​നു ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, ക്രി​സ്തു​രാ​ജ പാ​ദ​പൂ​ജ, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി എ​ന്നി​വ ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ വി​ശ്വാ​സി​ക​ള്‍​ക്ക് ആ​ത്മീ​യ​കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ക്കു​വാ​നും പ്രാ​ര്‍​ഥി​ക്കു​വാ​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ആ​ന​പ്പാ​റ ഫാ​ത്തി​മ മാ​താ കു​രി​ശ​ടി​യി​ല്‍​നി​ന്നും ആ​രം​ഭി​ച്ച ക്രി​സ്തു​രാ​ജ പ്ര​ഘോ​ഷ​ണ പ​ദ​യാ​ത്ര​യി​ല്‍ നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു.
തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കും പ​ദ​യാ​ത്ര​യ്ക്കും ആ​ന​പ്പാ​റ ഇ​ട​വ​ക​യി​ലെ വി​വി​ധ ശു​ശ്രൂ​ഷാ സ​മി​തി​ക​ളും ബി​സി​സി കു​ടും​ബ യൂ​ണി​റ്റു​ക​ളും നേ​തൃ​ത്വം ന​ല്‍​കി. തു​ട​ര്‍​ന്നു സ്‌​നേ​ഹ​വി​രു​ന്നും ന​ട​ന്നു.

Latest News

Corehub Up