ഡാർവിൻ: ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളി വികാരി ഫാദർ ജോൺ പുതുവ രചിച്ച് സംഗീതം നൽകിയ പുതിയ മരിയൻ ഗാനം റിലീസ് ചെയ്തു. സെപ്റ്റംബർ എട്ടിന് മാതാവിന്റെ പിറവി തിരുനാൾ ദിവസം ഡാർവിൻ പള്ളിയിൽ വച്ചു പ്രകാശനം നടന്നു.
കുട്ടികൾക്കായി ആലപിക്കാൻ പറ്റുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക മരിയ കോലടിയാണ്. ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് സേവിയർ നായത്തോട് ആണ്.
ഈ ഗാനത്തിന്റെ നിർമാണംഎബി ആശാ ഡാർവിൻ ആണ് നിർവഹിച്ചിരിക്കുന്നത്.
“അമ്മേ അമ്മേ ഈശോമ്മേ...
ഈശോ തന്നുടെ പൊന്നമ്മേ..
അമ്മക്കൊരായിരം പൊൻസ്തുതി..
അമ്മയ്ക്ക് ഒരായിരം പൊന്നുമ്മ..''
ഈ ഗാനം frjohnputhuvayoutube ചാനലിൽ ലഭ്യമാണ്.