കാൽഗറി: റവ. സുരേഷ് വർഗീസ് അമ്പൂരി എഴുതി ജോൺ സ്റ്റീവാർട്ട് അവനെസോരം സംഗീതം നൽകി സോനാ മാവേലിക്കര ആലപിച്ച "നാഥാ തിരുമുൻപിൽ' എന്ന ഭക്തിഗാനം പ്രകാശനം ചെയ്തു.
ഗാനത്തിന് അബി ബിജു, ജോമോൻ കോട്ടയം എന്നിവർ പശ്ചാത്തല സംഗീതവും അനുരാജ് അടൂർ ദൃശ്യ ചാരുതയും ഒരുക്കി. ഗാനം റിക്കാർഡ് ചെയ്ത് മിക്സ് ചെയ്തത് ആമേൻ റിക്കാർഡിംഗ് ചെങ്ങന്നൂർ ആണ്.
കാൽഗറി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയുടെ ഇടവക വികാരിയാണ് റവ. സുരേഷ് വർഗീസ് അമ്പൂരി. ഇതിനു മുൻപ് അദ്ദേഹം പുനലൂരിലെ സ്മൃതി അൽസ്ഹൈമേഴ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിരുന്നു.
Tags : christian devotional song natha thirumunpil