Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChristianEducationalInstitutions

രാജ്യത്തെ ക്രൈസ്തവ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഭീ​ഷ​ണി​യി​ലെന്ന് റി​പ്പോ​ർ​ട്ട്

കോ​​​​ൽ​​​​ക്ക​​​​ത്ത: രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ ക്രൈ സ്തവ ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ക്രൈ​​​​സ്ത​​​​വ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് കോ​​​​ള​​​​ജു​​​​ക​​​​ൾ​​​​ക്കും​​ നേ​​​​രേ തീ​​​​വ്ര ഹി​​​​ന്ദു​​​​ത്വ ഗ്രൂ​​​​പ്പു​​​​ക​​​​ളു​​​​ടെ​​​​യും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ​​​​യും ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള സ​​​​മ്മ​​​​ർ​​​​ദ​​​​വും അ​​​​നാ​​​​വ​​​​ശ്യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ക​​​​ത്തോ​​​​ലി​​​​ക്ക വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ ‘സെ​​​​നി​​​​ത്ത്’ആ​​​​ണ് ഞെ​​​​ട്ടി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നേ​​​​ര​​​​ത്തേ ഗ്രാ​​​​മീ​​​​ണ ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ പ്രാ​​​​ർ​​​​ഥ​​​​നാ​​​​യോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും നേ​​​​രേ ന​​​​ട​​​​ന്നി​​​​രു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​ക​​​​ളും ഇ​​​​പ്പോ​​​​ൾ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​മു​​​​ഖ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും വ്യാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

സു​​​​വേ​​​​ന്ദു അ​​​​ധി​​​​കാ​​​​രി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ അ​​​​ന്ത​​​​രീ​​​​ക്ഷം ത​​​​ക​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സ്വാ​​​​ധീ​​​​നം അ​​​​ടി​​​​ത്ത​​​​ട്ടി​​​​ൽ​​​​നി​​​​ന്നുത​​​​ന്നെ ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് വി​​​​ദ്യാ​​​​ഭ്യാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളെ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു നീ​​​​ക്ക​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ന്യൂ​​​​ന​​​​പ​​​​ക്ഷ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി "നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം'ന​​​​ട​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന വ്യാ​​​​ജ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഉ​​​​ന്ന​​​​യി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച കോ​​​​ൽ​​​​ക്ക​​​​ത്ത സെ​​​​ന്‍റ് സേ​​​​വ്യേ​​​​ഴ്സ് കോ​​​​ള​​​​ജ്, ഏ​​​​ഷ്യ​​​​യി​​​​ലെ​​​​ത​​​​ന്നെ ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്ക​​​​മേ​​​​റി​​​​യ ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ മെ​​ത​​ഡി​​സ്റ്റ് സ​​​​ഭ​​​​യ്ക്കു കീ​​​​ഴി​​​​ലു​​​​ള്ള പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ളി​​​​ലെ ഹൂ​​​​ഗ്ലി ജി​​​​ല്ല​​​​യി​​​​ലു​​​​ള്ള സെ​​​​റാം​​​​പു​​​​ർ കോ​​​​ള​​​​ജ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ മു​​​​ൻ​​​​കൂ​​​​ട്ടി അ​​​​റി​​​​യി​​​​ക്കാ​​​​തെ മി​​​​ന്ന​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഇ​​​​ത്ത​​​​രം പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളും ചോ​​​​ദ്യം ചെ​​​​യ്യ​​​​ലു​​​​ക​​​​ളും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​ക​​​​ൾ​​​​ക്കും അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും ക​​​​ടു​​​​ത്ത ഭീ​​​​തി​​​​യും മാ​​​​ന​​​​സി​​​​ക​​​​സ​​​​മ്മ​​​​ർ​​​​ദ​​​​വു​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മെ ചില യു​​​​ട്യൂ​​​​ബ് ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും വ്യാ​​​​ജ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ അ​​​​ഴി​​​​ച്ചു​​​​വി​​​​ട്ട് സം​​​​ഘ​​​​ർ​​​​ഷാ​​​​വ​​​​സ്ഥ സൃ​​​​ഷ്‌​​​​ടി​​​​ക്കാ​​​​നും ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു

സാ​​​​മ്പ​​​​ത്തി​​​​ക ഉ​​​​പ​​​​രോ​​​​ധം

വി​​​​ദേ​​​​ശ​​​​സം​​​​ഭാ​​​​വ​​​​നാ നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മം അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത് ഈ ​​​​ച​​​​രി​​​​ത്ര​​​​പ്ര​​​​ധാ​​​​ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക അ​​​​ടി​​​​ത്ത​​​​റ​​​​യെ കാ​​​​ര്യ​​​​മാ​​​​യി ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തോ​​​​ടെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ളും സു​​​​പ്ര​​​​ധാ​​​​ന വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യി മ​​​​ര​​​​വി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ്.

1818ൽ ​​​​ബ്രി​​​​ട്ടീ​​​​ഷ് ബാ​​​​പ്റ്റി​​​​സ്റ്റ് മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രാ​​​​യ വി​​​​ല്യം കേ​​​​രി, ജോ​​​​ഷ്വാ മാ​​​​ർ​​​​ഷ്മാ​​​​ൻ, വി​​​​ല്യം വാ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്നു സ്ഥാ​​​​പി​​​​ച്ച സെ​​​​റാം​​​​പു​​​​ർ കോ​​​​ള​​​​ജ്, 1827ൽ ​​​​ഡെ​​​​ൻ​​​​മാ​​​​ർ​​​​ക്കി​​​​ലെ ഫ്രെ​​​​ഡ​​​​റി​​​​ക് ആ​​​​റാ​​​​മ​​​​ൻ രാ​​​​ജാ​​​​വി​​​​ന്‍റെ റോ​​​​യ​​​​ൽ ചാ​​​​ർ​​​​ട്ട​​​​ർ പ്ര​​​​കാ​​​​രം ഏ​​​​ഷ്യ​​​​യി​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ പ​​​​ദ​​​​വി ല​​​​ഭി​​​​ച്ച ആ​​​​ദ്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്.

കോ​​​​ൽ​​​​ക്ക​​​​ത്ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ അ​​​​ഫി​​​​ലി​​​​യേ​​​​ഷ​​​​നോ​​​​ടെ വി​​​​വി​​​​ധ ബി​​​​രു​​​​ദ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര കോ​​​​ഴ്സു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന ഈ ​​​​കോ​​​​ള​​​​ജ് സെ​​​​ന​​​​റ്റാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​വ​​ധ സ​​​​ഭ​​​​ക​​​​ൾ​​​​ക്കു കീ​​​​ഴി​​​​ലു​​​​ള്ള 40ല​​​​ധി​​​​കം തി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ (ദൈ​​​​വ​​​​ശാ​​​​സ്ത്ര) കോ​​​​ള​​​​ജു​​​​ക​​​​ൾ​​​​ക്ക് അ​​​​ഫി​​​​ലി​​​​യേ​​​​ഷ​​​​ൻ ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

സെ​​​​റാം​​​​പു​​​​ർ കോ​​​​ള​​​​ജി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടാ​​​​ൽ ദ​​​​ക്ഷി​​​​ണേ​​​​ഷ്യ​​​​യി​​​​ലു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ക്രി​​​​സ്തീ​​​​യ ദൈ​​​​വ​​​​ശാ​​​​സ്ത്ര പ​​​​ഠ​​​​ന​​​​വും അ​​​​ക്കാ​​​​ദ​​​​മി​​​​ക് അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യി പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​കും.

ഭ​​​​ര​​​​ണ​​​​കൂ​​​​ട പി​​​​ന്തു​​​​ണ​​​​യോ​​​​ടെ ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ത്ത​​​​രം വ്യാ​​​​ജ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളും വി​​​​വേ​​​​ച​​​​ന​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും രാ​​​​ജ്യ​​​​ത്തെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നും വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യ്ക്കും വ​​​​ൻ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണെ​​​​ന്ന് ക​​​​ത്തോ​​​​ലി​​​​ക്ക-​​​​പ്രൊ​​​​ട്ട​​​​സ്റ്റ​​​​ന്‍റ് സ​​​​ഭാ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ൾ ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു​​വെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

Latest News

Corehub Up