Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChristianMusicFestival

America

ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്ന് "ഹെ​വ​ൻ​ലി ട്ര​മ്പ​റ്റ്' ഡാ​ള​സി​ൽ 28ന്

ഡാ​ള​സ്: ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കു​വാ​നാ​യി മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​പ്പെ​ടു​ന്ന ക്രി​സ്തി​യ സം​ഗീ​ത വി​രു​ന്ന് ഈ മാസം 28ന് വൈ​കുന്നേരം അഞ്ച് മു​ത​ൽ ഏഴ് വ​രെ ഡാ​ളസി​ലെ പ്ലാ​നോ​യി​ലു​ള്ള സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ (3760,14th St, Plano, Tx 75074) ന​ട​ക്കും.

ഭ​ദ്രാ​സ​ന​ത്തിന്‍റെ ചു​മ​ത​ല​യി​ലു​ള്ള സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​പ്പെ​ടു​ന്ന സം​ഗീ​ത വി​രു​ന്നി​ൽ ഡാളസ്, ഹൂ​സ്റ്റ​ൺ, ഓ​സ്റ്റി​ൻ, സാ​ൻ ആ​ന്‍റോ​ണി​യോ, ല​ബ്ബ​ക്ക്, ഒക്‌ലഹോ​മ, കാ​ൻ​സ​സ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗാ​യ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി സം​ഗീ​ത സം​വി​ധാ​യ​ക​ൻ റ​വ. റോ​ബി​ൻ വ​ർ​ഗീ​സ് ചി​ട്ട​പ്പെ​ടു​ത്തി​യ ഗാ​യ​ക സം​ഘമാണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന​ത്.

ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ പ്ര​ത്യേ​ക താ​ത്​പ​ര്യ പ്ര​കാ​രം ന​ട​ത്ത​പ്പെ​ടു​ന്ന ഹെ​വ​ൻ​ലി ട്ര​മ്പ​റ്റ് എ​ന്ന ഈ ​സം​ഗീ​ത വി​രു​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ന്യൂ​യോ​ർ​ക്ക്, ഫി​ലാ​ഡ​ൽ​ഫി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ള​രെ വി​ജ​യ​ക​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യും ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​സം​ഗീ​ത വി​രു​ന്നി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​ജോ​യ​ൽ സാ​മു​വ​ൽ തോ​മ​സ് , ആർഎസി വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഗീ​വ​ർ​ഗീ​സ് കൊ​ച്ചു​മ്മ​ൻ, സെ​ക്ര​ട്ട​റി ഡോ. ​സി​ജി ടോം ​ഫി​ലി​പ്പ്, ട്ര​ഷ​റ​ർ ജെ​ഫ് തോ​മ​സ്, അ​ക്കൗ​ണ്ട​ന്‍റ് ഷെ​ലി​ൻ വ​ർ​ഗീ​സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷാ​ജി എ​സ്. രാ​മ​പു​രം എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up