ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡാളസ്: ക്രിസ്മസിനെ വരവേൽക്കുവാനായി മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഒരുക്കപ്പെടുന്ന ക്രിസ്തിയ സംഗീത വിരുന്ന് ഈ മാസം 28ന് വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെ ഡാളസിലെ പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മ ദേവാലയത്തിൽ (3760,14th St, Plano, Tx 75074) നടക്കും.
ഭദ്രാസനത്തിന്റെ ചുമതലയിലുള്ള സൗത്ത് വെസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കപ്പെടുന്ന സംഗീത വിരുന്നിൽ ഡാളസ്, ഹൂസ്റ്റൺ, ഓസ്റ്റിൻ, സാൻ ആന്റോണിയോ, ലബ്ബക്ക്, ഒക്ലഹോമ, കാൻസസ് തുടങ്ങിയ പ്രദേശങ്ങളിലെ മാർത്തോമ്മ ദേവാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഗായകരെ ഉൾപ്പെടുത്തി സംഗീത സംവിധായകൻ റവ. റോബിൻ വർഗീസ് ചിട്ടപ്പെടുത്തിയ ഗായക സംഘമാണ് ഗാനങ്ങൾ ആലപിക്കുന്നത്.
ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ പ്രത്യേക താത്പര്യ പ്രകാരം നടത്തപ്പെടുന്ന ഹെവൻലി ട്രമ്പറ്റ് എന്ന ഈ സംഗീത വിരുന്ന് കഴിഞ്ഞ വർഷങ്ങളിൽ ന്യൂയോർക്ക്, ഫിലാഡൽഫിയ എന്നിവിടങ്ങളിൽ വളരെ വിജയകരമായി നടത്തപ്പെട്ടു.
പ്രവേശനം സൗജന്യമായും നടത്തപ്പെടുന്ന ഈ സംഗീത വിരുന്നിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഭദ്രാസന സെക്രട്ടറി റവ.ജോയൽ സാമുവൽ തോമസ് , ആർഎസി വൈസ് പ്രസിഡന്റ് റവ. ഗീവർഗീസ് കൊച്ചുമ്മൻ, സെക്രട്ടറി ഡോ. സിജി ടോം ഫിലിപ്പ്, ട്രഷറർ ജെഫ് തോമസ്, അക്കൗണ്ടന്റ് ഷെലിൻ വർഗീസ്, പ്രോഗ്രാം കൺവീനർ ഷാജി എസ്. രാമപുരം എന്നിവർ അറിയിച്ചു.
Tags : HeavenlyTrumpet ChristianMusicFestival Dallas GospelMusic Music