x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോസ് ആഞ്ചൽസിൽ ദീപാവലി ആഘോഷം; കാഞ്ചീപുരം പട്ടുസാരിയിൽ തിളങ്ങി നിത്യ രാമൻ

പി.​പി. ചെ​റി​യാ​ൻ
Published: November 19, 2026 04:40 PM IST | Updated: November 19, 2026 04:40 PM IST

ലോ​സ് ആ​ഞ്ച​ൽ​സ്: ലോ​സ് ആ​ഞ്ച​ൽ​സി​ലെ ആ​ദ്യ ദ​ക്ഷി​ണേ​ഷ്യ​ൻ വം​ശ​ജ​യാ​യ നി​യു​ക്ത മേ​യ​ർ നി​ത്യ രാ​മ​ൻ സി​റ്റി ഹാ​ളി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച് ച​രി​ത്രം കു​റി​ച്ചു. പ​ച്ച കാ​ഞ്ചീ​പു​രം പ​ട്ടു​സാ​രി അ​ണി​ഞ്ഞാ​ണ് നി​ത്യ രാ​മ​ൻ പ​ങ്കെ​ടു​ത്ത​ത്.

ഇ​ന്ത്യ​ൻ സം​ഗീ​ത​വും നൃ​ത്ത​വും പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളും നി​റ​ഞ്ഞ ആ​ഘോ​ഷ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ കു​ടും​ബ​ങ്ങ​ളും സാ​മൂ​ഹി​ക നേ​താ​ക്ക​ളും പ​ങ്കു​ചേ​ർ​ന്നു.

 

K-Rail Survey

ലോ​സ് ആ​ഞ്ച​ൽ​സി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഡോ. ​കെ.​ജെ. ശ്രീ​നി​വാ​സ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് നി​ത്യ രാ​മ​നെ അ​ഭി​ന​ന്ദി​ച്ചു. ഇ​ന്ത്യ​യും ലോ​സ് ആ​ഞ്ച​ൽ​സും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

അ​ഭി​നേ​ത്രി​ക​ളാ​യ പൂ​ർ​ണ ജ​ഗ​ന്നാ​ഥ​ൻ, റി​ച്ച മൂ​ർ​ജാ​നി എ​ന്നി​വ​രും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ന്‍റെ സ​മാ​പ​ന​ത്തി​ൽ ഇ​രു​ട്ടി​ന്മേ​ൽ വെ​ളി​ച്ചം നേ​ടു​ന്ന വി​ജ​യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ദീ​പ​ങ്ങ​ൾ തെ​ളി​യി​ച്ചു.

Tags : NithyaRaman LosAngeles KanchipuramSilkSaree DiwaliCelebration

Recent News

Corehub Up