പ്രഭാകരൻ
കോബാർ: നവയുഗം സാംസ്കാരിക വേദി തുഖ്ബ മേഖല മുൻ ട്രഷററും മുൻ കേന്ദ്ര കമ്മിറ്റി അംഗവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന പ്രഭാകരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ നവയുഗം തുഖ്ബ മേഖല കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കോബാർ ഗൾഫ് ദർബാർ റസ്റ്ററന്റ് ഹാളിലാണ് അനുശോചനയോഗം ചേരുന്നത്. നവയുഗം തുഖ്ബ മേഖല കമ്മിറ്റി പ്രസിഡന്റ് പ്രിജി കൊല്ലവും ആക്ടിംഗ് സെക്രട്ടറി സന്തോഷും വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നവയുഗം സാംസ്കാരിക വേദിയുടെ മുതിർന്ന നേതാവായിരുന്ന പ്രഭാകരൻ (52) കാൻസർ ബാധിതനായി സ്വദേശമായ പൂവത്തൂരിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
Tags : Navayugam Prabhakaran CondolenceMeeting Kobar SaudiArabia