x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ത​പു​ഷ്പ​ങ്ങ​ൾ ഇ​റ്റ​ലിക്ക് പു​തി​യ സാ​ര​ഥി​ക​ൾ

എൻആർഐ ഡെസ്ക്
Published: November 19, 2026 02:23 PM IST | Updated: November 19, 2026 02:23 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

റോം: ​ഇ​റ്റ​ലി​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​മു​ഖ കൂ​ട്ടാ​യ്മ​യാ​യ ര​ക്ത​പു​ഷ്പ​ങ്ങ​ൾ ക​ലാ​കാ​യി​ക സാം​സ്കാ​രി​ക വേ​ദി ഇ​റ്റ​ലി​യു​ടെ ഏ​ഴാ​മ​ത് പൊ​തു​സ​മ്മേ​ള​നം റോ​മി​ൽ ന​ട​ന്നു. ബേ​ബി ജോ​ൺ മാ​സ്റ്റ​ർ ന​ഗ​രി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബി​ന്ദു വ​യ​നാ​ട് പ​താ​ക ഉ​യ​ർ​ത്തി.

തു​ട​ർ​ന്ന് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ക​യും ര​ക്ത​സാ​ക്ഷി പ്ര​മേ​യം ഫാ​ത്തി​മ തി​രു​വ​ന​ന്ത​പു​ര​വും അ​നു​ശോ​ച​ന പ്ര​മേ​യം പ്രി​യ നൈ​നാ​നും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് സു​നി​ൽ വ​യ​നാ​ട് സ​മ്മേ​ള​ന​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​തി​നി​ധി സ​മ്മേ​ള​നം ര​ക്ത​പു​ഷ്പ​ങ്ങ​ൾ ഇ​റ്റ​ലി മു​ൻ ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ന് നൈ​നാ​ൻ ചെ​റി​യാ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ജീ​മോ​ൻ അ​മ്പ​ഴ​ക്കാ​ട് ന​ന്ദി​യും അ​റി​യി​ച്ചു.​തു​ട​ർ​ന്ന് പ്ര​സി​ഡി​യം സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ന്ദു വ​യ​നാ​ട് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജോ​സ് പൂ​ന്ത​റ വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ക്കു​ക​യും സ​മ്മേ​ള​നം അ​വ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളും ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന പ്ര​മേ​യ​ങ്ങ​ളും വ​ർ​ഗീ​യ​ത​യ്‌​ക്കെ​തി​രാ​യ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളും ച​ർ​ച്ച ചെ​യ്യു​ക​യും പാ​സാ​ക്കു​ക​യും ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ 25 അം​ഗ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യെ​യും തു​ട​ർ​ന്ന് 11 എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ


ചെ​യ​ർ​മാ​ൻ: കെ.​സി. നൈ​നാ​ൻ, ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി: ടി.​പി. സു​രേ​ഷ്, ട്രെ​ഷ​റ​ർ: ജോ​സ് പൂ​ന്ത​റ, ​വൈ​സ് ചെ​യ​ർ​മാ​ൻ: സു​നി​ൽ വ​യ​നാ​ട്, ജോയി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ: ജി​മോ​ൻ അ​മ്പ​ഴ​ക്കാ​ട്, ശാ​ലു ജോ​ർ​ജ്, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ: സാ​ബു സ്ക​റി​യ​, പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ: ബി​ന്ദു വ​യ​നാ​ട്, പ്ര വാ​സി ജോ​ബ് കോഓ​ർ​ഡി​നേ​റ്റ​ർ: ജ​യ​പ്ര​കാ​ശ്, ഹെ​ൽ​ത്ത് & സോ​ഷ്യ​ൽ മീ​ഡി​യ കോഓ​​ർ​ഡി​നേ​റ്റ​ർ: പ്രി​യ നൈ​നാ​ൻ.

തു​ട​ർ​ന്ന് ന​ട​ന്ന ആ​ദ്യ പൊ​തു​യോ​ഗം ഇ​റ്റാ​ലി​യ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി നേ​താ​വും പ്ര​വാ​സി സം​ഘ​ട​ന​യാ​യ കോ​മി​റ്റാ​റ്റോ ഇ​മ്മി​ഗ്രാ​റ്റി ഇ​ൻ ഇ​റ്റാ​ലി​യ പ്ര​തി​നി​ധി​യു​മാ​യ എ​ഡ്ഗ​ർ ഗ​ലി​യാ​നോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​റ്റ​ലി​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നൊ​പ്പം ക​ലാ-​കാ​യി​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് പു​തി​യ നേ​തൃ​ത്വം അ​റി​യി​ച്ചു.

Tags : Rakthapushpangal Italy GeneralConference NewLeadership IndianCommunity

Recent News

Corehub Up