ഫ്ലോറിഡ: ക്രൈസ്തവ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
സംഗീതം, പ്രസംഗം, വ്യക്തിഗത ശുശ്രൂഷ എന്നിവയിലൂടെ അരനൂറ്റാണ്ടിലേറെക്കാലം ക്രൈസ്തവ സുവിശേഷ പ്രചാരണത്തിനായി അദ്ദേഹം ജീവിതം സമർപ്പിച്ചു.
1970-കളിൽ സംഗീതരംഗത്ത് സജീവമായ സ്റ്റീവ് ക്യാമ്പ് നിരവധി ശ്രദ്ധേയമായ ക്രൈസ്തവ ഗാനങ്ങളിലൂടെ ആരാധകശ്രദ്ധ നേടി.
ഗ്രാമി പുരസ്കാരത്തിന് നാമനിർദേശം ലഭിച്ചിട്ടുള്ള അദ്ദേഹം സംഗീതരംഗത്തെ സംഭാവനകൾക്കൊപ്പം ആത്മീയ ശുശ്രൂഷയിലൂടെയും ശ്രദ്ധേയനായിരുന്നു.