Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChurchDevelopment

Europe

ഗ്രേ​റ്റ് ക്ലാ​ക്‌​ട​ണി​ലെ പ​ഴ​യ പ​ള്ളി ഹാ​ൾ പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് നി​ർ​മി​ക്കാ​ൻ അ​നു​മ​തി

ക്ലാ​ക്‌​ട​ൺ ഓ​ൺ സീ: ​ഗ്രേ​റ്റ് ക്ലാ​ക്‌​ട​ണി​ലെ സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ഴ​യ ഹാ​ൾ പൊ​ളി​ച്ചു​മാ​റ്റി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ ഹാ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് ടെ​ൻ​ഡ​റിംഗ് ഡി​സ്ട്രി​ക്ട് കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചു.

1981-ൽ ​താ​ത്കാ​ലി​ക കെ​ട്ടി​ട​മാ​യി നി​ർ​മി​ച്ച നി​ല​വി​ലെ ഹാ​ൾ കാ​ല​പ്പ​ഴ​ക്ക​വും മ​റ്റ് കേ​ടു​പാ​ടു​ക​ളും കാ​ര​ണം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പ​ള്ളി​യു​ടെ വി​വി​ധ യോ​ഗ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ൾ​ക്കും ഈ ​ഹാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​രി​ക​യാ​ണ്.

സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് പ​ള്ളി വി​കാ​രി മാ​ർ​ക്ക് മ​ൾ​റൈ​ൻ പു​തി​യ ഹാ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

നി​ല​വി​ലു​ള്ള ഹാ​ളി​ന്‍റെ ഏ​താ​ണ്ട് അ​തേ വ​ലു​പ്പ​ത്തി​ലാ​യി​രി​ക്കും പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക. പ​ള്ളി​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് എ​തി​ർ​വ​ശ​ത്താ​യി​രി​ക്കും പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ സ്ഥാ​നം.

പു​തി​യ ഹാ​ളി​ൽ പ്ര​വേ​ശ​ന ലോ​ബി, അ​ടു​ക്ക​ള, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ശു​ചി​മു​റി​ക​ൾ, പ്ര​ധാ​ന യോ​ഗ​മു​റി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തും.

പ​ള്ളി​യു​ടെ സെമിത്തേരിയിലേ​ക്കും പ​രി​സ​ര​ത്തേ​ക്കും കാ​ഴ്ച ല​ഭി​ക്കു​ന്ന രീ​തി​യി​ൽ പ്ര​ധാ​ന യോ​ഗ​മു​റി​യി​ൽ മു​ഴു​വ​ൻ ഉ​യ​ര​ത്തി​ലു​ള്ള ഗ്ലാ​സ് ഭി​ത്തി​യും ഒ​രു​ക്കും.

കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര​യി​ലെ പ്ര​ത്യേ​ക തു​റ​സ്സു​ക​ളി​ലൂ​ടെ സ്വാ​ഭാ​വി​ക വെ​ളി​ച്ചം അ​ക​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന സം​വി​ധാ​ന​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

പ​ദ്ധ​തി​യു​ടെ രൂ​പ​ക​ൽ​പ്പ​ന ത​യാ​റാ​ക്കി​യ ഇ​ൻ​ക്പെ​ൻ ഡൗ​ണി ആ​ർ​ക്കി​ടെ​ക്ച​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള പ​ള്ളി​യു​ടെ വാ​സ്തു​വി​ദ്യ​യ്ക്കും പ​രി​സ​ര​ത്തിന്‍റെ പൈ​തൃ​ക​സ്വ​ഭാ​വ​ത്തി​നും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് പു​തി​യ കെ​ട്ടി​ടം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​ള്ളി​യു​ടെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​ത്തെ ബാ​ധി​ക്കാ​ത്ത​വി​ധം ആ​ധു​നി​ക നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളും ല​ളി​ത​മാ​യ രൂ​പ​ക​ൽ​പ്പ​ന​യും ഉ​പ​യോ​ഗി​ച്ച് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തേ​ക്കാ​ൾ മി​ക​ച്ച സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ആ​ർ​ക്കി​ടെ​ക്ച​ർ സ്ഥാ​പ​നം വ്യ​ക്ത​മാ​ക്കി.

ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള പ​ള്ളി

പ​ന്ത്ര​ണ്ടാം നൂ​റ്റാ​ണ്ടിന്‍റെ തു​ട​ക്ക​ത്തി​ൽ സ്ഥാ​പി​ത​മാ​യ സെ​ന്റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി ഗ്രേ​റ്റ് ക്ലാ​ക്ട​ണി​ലെ പ്ര​ധാ​ന ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളി​ലൊ​ന്നാ​ണ്.

ല​ണ്ട​ൻ ബി​ഷ​പ്പാ​യി​രു​ന്ന റി​ച്ചാ​ർ​ഡ് ഡി ​ബെ​ൽ​മീ​സിന്‍റെ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് പ​ള്ളി​യു​ടെ നി​ർ​മാ​ണം ന​ട​ന്ന​ത്. ഇം​ഗ്ല​ണ്ടി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പൈ​തൃ​ക സം​ര​ക്ഷ​ണ പ​ദ​വി​യാ​യ ഗ്രേ​ഡ്-1 ലി​സ്റ്റ​ഡ് പ​ദ​വി​യാ​ണ് ഈ ​പ​ള്ളി​ക്കു​ള്ള​ത്.

പു​തി​യ ഹാ​ൾ നി​ർ​മി​ക്കു​ന്ന​തി​ലൂ​ടെ പ​ള്ളി​യു​ടെ ച​രി​ത്ര​പ​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ന് കാ​ര്യ​മാ​യ ആ​ഘാ​ത​മു​ണ്ടാ​കി​ല്ലെ​ന്നും നി​ല​വി​ലെ സ്ഥ​ല​ത്തി​ന്റെ സൗ​ന്ദ​ര്യ​വും ഉ​പ​യോ​ഗ​ക്ഷ​മ​ത​യും മെ​ച്ച​പ്പെ​ടു​മെ​ന്നും പൈ​തൃ​ക വി​ല​യി​രു​ത്ത​ൽ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up