Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Churches Must Become

America

വി​ശ്വാ​സ​ത്തി​ന്‍റെ ആ​ത്മീ​യ ചൈ​ത​ന്യ​മാ​യി ദേ​വാ​ല​യ​ങ്ങ​ൾ മാ​റ​ണം: റ​വ. ഡോ. ​മോ​ത്തി വ​ർ​ക്കി​

 

ഡാ​ളസ്: ദേ​വാ​ല​യ​ങ്ങ​ൾ കേ​വ​ലം കെ​ട്ടി​ട​ങ്ങ​ളോ ആ​ചാ​ര​ങ്ങ​ളു​ടെ വേ​ദി​ക​ളോ ആ​യി ചു​രു​ങ്ങി​പ്പോ​ക​രു​തെ​ന്നും, അ​വ മ​നു​ഷ്യ​ന്‍റെ ആ​ത്മാ​വി​നെ ദൈ​വ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന പ​വി​ത്ര​മാ​യ വി​ശ്വാ​സ​കേ​ന്ദ്ര​ങ്ങ​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ട​ണ​മെ​ന്നും മാ​ർ​ത്തോ​മാ സ​ഭ​യി​ൽ പൂ​ർ​വ പി​താ​ക്ക​ന്മാ​ർ ന​വീ​ക​ര​ണ കാ​ല​ഘ​ട്ട​ത്തി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മാ​റ്റ​മി​ല്ലാ​ത്ത സു​വി​ശേ​ഷ സ​ത്യ​ങ്ങ​ൾ​ക്കാ​യി ശ​ക്തി​യാ​യി നി​ല​കൊ​ള്ളു​ന്ന റ​വ. ഡോ. ​മോ​ത്തി വ​ർ​ക്കി ഓ​ർ​മ്മി​പ്പി​ച്ചു.

ഓ​ഗ​സ്റ്റ് 20 മു​ത​ൽ 23 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക -കാ​ന​ഡ ഭ​ദ്രാ​സ​ന സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്റെ (MTVEA) 18-ാമ​ത് നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡാ​ള​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ചി​ൽ ന​ട​ന്ന ഈ ​ആ​ത്മീ​യ സം​ഗ​മം വി​ശ്വാ​സി​ക​ൾ​ക്ക് പു​ത്ത​ൻ ഉ​ണ​ർ​വാ​ണ് ന​ൽ​കു​ന്ന​ത്. യോ​ഹ​ന്നാ​ന്‍റെ സു​വി​ശേ​ഷം ഒ​ന്നാം അ​ധ്യാ​യ​ത്തെ ആ​ധാ​ര​മാ​ക്കി റ​വ. ഡോ. ​മോ​ത്തി വ​ർ​ക്കി ന​ട​ത്തി​യ വ​ച​ന​ശു​ശ്രൂ​ഷ വി​ശ്വാ​സി​ക​ളി​ൽ ആ​ത്മീ​യ ചി​ന്ത​ക​ൾ​ക്ക് ആ​ഴം കൂ​ട്ടി.​ യോ​ഹ​ന്നാ​ൻ സ്നാ​പ​ക​ന്‍റെ ശു​ശ്രൂ​ഷ​യി​ൽ നി​ന്ന് യേ​ശു​വി​ലേ​ക്കു​ള്ള ആ​ത്മീ​യ യാ​ത്ര​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചാ​ണ് അ​ദ്ദേ​ഹം പ്ര​ധാ​ന​മാ​യും സം​സാ​രി​ച്ച​ത്. ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളി​ലും ദൈ​വ​വ​ച​ന​ത്തെ അ​ടി​ത്ത​റ​യാ​ക്കി വി​ശ്വാ​സ​ത്തി​ൽ വ​ള​രാ​ൻ അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ആ​ഹ്വാ​നം ചെ​യ്തു.

പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ​ക്ക് ഗാ​ന​ശു​ശ്രൂ​ഷ​യും ആ​രാ​ധ​ന​യും നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് റ​വ. ജോ​സി ജോ​സ​ഫ് ബൈ​ബി​ൾ പ​ഠ​ന ക്ലാ​സി​ന് നേ​തൃ​ത്വം കൊ​ടു​ത്തു..​കോ​ഫി ബ്രേ​ക്കി​നു ശേ​ഷം ന​ട​ന്ന പ്ര​ധാ​ന പ്ര​സം​ഗ​ത്തി​ന് റ​വ. ഡോ. ​മോ​ത്തി വ​ർ​ക്കി നേ​തൃ​ത്വം ന​ൽ​കി. ഇ​തി​നു പി​ന്നാ​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യി ഗ്രൂ​പ്പ് ച​ർ​ച്ച​ക​ളും ഗ്രൂ​പ്പ് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ന​ട​ന്നു.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷ​മു​ള്ള സെ​ഷ​നി​ൽ ഡോ. ​ജോ​ജി വ​ർ​ഗീ​സ് ആ​രോ​ഗ്യ പ​രി​പാ​ല​ന സെ​മി​നാ​ർ ന​യി​ച്ചു. തു​ട​ർ​ന്ന് മി​സ്റ്റ​ർ ജോ​ർ​ജ് പി. ​ബാ​ബു 'മി​ഷ​ൻ അ​നു​ഭ​വ​വും വെ​ല്ലു​വി​ളി​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു.​ഫ്ര​ഷ് അ​പ്പി​നും അ​ത്താ​ഴ​ത്തി​നും ശേ​ഷം ന​ട​ന്ന ഗാ​ന​ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ഡോ. ​വി​നോ ജോ​ൺ ഡാ​നി​യേ​ൽ ഉ​ണ​ർ​വ്വ് യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. പ്ര​ശ​സ്ത​മാ​യ 'സാ​ധു കൊ​ച്ചു​കു​ഞ്ഞു ഉ​പ​ദേ​ശി' നാ​ട​കാ​വ​ത​ര​ണ​വും ശ​യ​ന ന​മ​സ്കാ​ര​ത്തോ​ടെ​യും ആ ​ദി​വ​സ​ത്തെ അ​നു​ഗ്ര​ഹീ​ത പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി.

Latest News

Corehub Up