സിന്‍സിനാറ്റി: സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ പുറത്തായ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ച്, ഇനി ഈ ടൂര്‍ണമെന്റിലേക്കു മടങ്ങിവരില്ലെന്നു സൂചിപ്പിച്ചു.
ആദ്യ സെറ്റ് നേടിയശേഷം അര്‍ജന്റൈന്‍ താരം തിയാഗൊ അഗസ്റ്റിന് ടിരാന്റെയോടായിരുന്നു ജോക്കോവിച്ചിന്റെ തോല്‍വി.
സ്കോര്‍: 6-1, 4-6, 4-6. പ്രതികൂല കാലാവസ്ഥയില്‍ ജോക്കോവിച്ച് വിഷമിച്ചു. ഇടയ്ക്കിടെ മെഡിക്കല്‍ പരിചരണം തേടുകയും ചെയ്തു. ഒന്നാം സീഡായ അലക്സാണ്ടര്‍ സ്വരേവ് രണ്ടാം റൗണ്ടിലേക്കു മുന്നേറി.