Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CinemaRules

Video

മെ​റ്റാ സ്മാ​ർ​ട്ട് ഗ്ലാ​സ് ധ​രി​ച്ചെ​ത്തി​യ പ്രേ​ക്ഷ​ക​നെ പി​വി​ആ​ർ തി​യേ​റ്റ​റി​ൽ ത​ട​ഞ്ഞു: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​ർ​ക്കം വൈ​റ​ൽ

മെ​റ്റാ സ്മാ​ർ​ട്ട് ഗ്ലാ​സ് ധ​രി​ച്ച് സി​നി​മ കാ​ണാ​നെ​ത്തി​യ യു​വാ​വും തി​യേ​റ്റ​റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ഒ​ക്ടോ​ബ​ർ 30 ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ല​ക്ഷ്യ മേ​ത്ത എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ക്യാ​മ​റ ഘ​ടി​പ്പി​ച്ച സ്മാ​ർ​ട്ട് ഗ്ലാ​സു​ക​ളും സ​മാ​ന ഉ​പ​ക​ര​ണ​ങ്ങ​ളും തി​യേ​റ്റ​റി​നു​ള്ളി​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്ന പി​വി​ആ​ർ ന​യം വ്യ​ക്ത​മാ​ക്കി​യാ​ണ് ജീ​വ​ന​ക്കാ​ര​ൻ യു​വാ​വി​നെ ത​ട​ഞ്ഞ​ത്. ഇ​തി​നാ​യി തി​യേ​റ്റ​റി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പ് ബോ​ർ​ഡും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

എ​ന്നാ​ൽ, ത​ന്‍റെ കാ​ഴ്ച​ശ​ക്തി​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​നു​ള്ള പ​വ​ർ ലെ​ൻ​സു​ക​ളാ​ണ് ഈ ​ഗ്ലാ​സി​ലു​ള്ള​തെ​ന്നും ഇ​ത് അ​ഴി​ച്ചു മാ​റ്റി​യാ​ൽ ത​നി​ക്ക് സി​നി​മ കാ​ണാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും യു​വാ​വ് വാ​ദി​ച്ചു. സി​നി​മ ചി​ത്രീ​ക​രി​ക്കാ​നാ​ണെ​ങ്കി​ൽ എ​ല്ലാ​വ​രും ഉ​ള്ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചും അ​ത് ചെ​യ്യാ​മ​ല്ലോ എ​ന്ന ചോ​ദ്യ​വും അ​ദ്ദേ​ഹം ഉ​യ​ർ​ത്തി.

ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ​ത്ത​ന്നെ ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള നി​രോ​ധ​ന​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും, നി​യ​മ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ര​ൻ മ​റു​പ​ടി ന​ൽ​കി. ഗ്ലാ​സു​ക​ൾ പു​റ​ത്ത് ഏ​ൽ​പ്പി​ച്ച ശേ​ഷം മാ​ത്രം അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​യി​രു​ന്നു നി​ർ​ദ്ദേ​ശം.

നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ത​ർ​ക്കി​ക്കു​ന്ന വ്യ​ക്തി ആ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് അ​തേ സ്മാ​ർ​ട്ട് ഗ്ലാ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് എ​ന്ന​ത് കൗ​തു​ക​ക​ര​മാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ കു​റി​ച്ചു.

ഫോ​ൺ വ​ഴി​യു​ള്ള ചി​ത്രീ​ക​ര​ണം എ​ളു​പ്പ​ത്തി​ൽ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​മെ​ങ്കി​ലും സ്മാ​ർ​ട്ട് ഗ്ലാ​സു​ക​ളി​ലൂ​ടെ​യു​ള്ള റി​ക്കാ​ർ​ഡിം​ഗ് തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മാ​ണെ​ന്നും, സു​ര​ക്ഷാ ജീ​വ​ന​ക്കാ​രോ​ട് ത​ർ​ക്കി​ക്കാ​തെ സാ​ധാ​ര​ണ പ​വ​ർ ക​ണ്ണ​ട ഉ​പ​യോ​ഗി​ച്ച് സി​നി​മ കാ​ണു​ക​യാ​ണ് യു​വാ​വ് ചെ​യ്യേ​ണ്ടി​യി​രു​ന്ന​തെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സി​നി​മ ഏ​താ​ണെ​ന്നോ തി​യേ​റ്റ​ർ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​മേ​താ​ണെ​ന്നോ ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മ​ല്ല. സി​നി​മ​ക​ളു​ടെ വ്യാ​ജ​പ​തി​പ്പു​ക​ൾ ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മെ​റ്റാ ഗ്ലാ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ​ത്ത​രം റി​ക്കാ​ർ​ഡിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും പി​വി​ആ​ർ ഐ​നോ​ക്സ് പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഉ​പ​ക​ര​ണം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​വ​സ്ഥ​യി​ല​ല്ലെ​ങ്കി​ൽ പോ​ലും ഇ​വ തി​യേ​റ്റ​റി​നു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ല. നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ക്കു​ന്ന​വ​രെ അ​ക​ത്തു പ്ര​വേ​ശി​ക്കു​ന്ന​തി​ൽ നി​ന്ന് ത​ട​യാ​നും ടി​ക്ക​റ്റ് തു​ക തി​രി​കെ ന​ൽ​കാ​തെ പു​റ​ത്താ​ക്കാ​നും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും തി​യേ​റ്റ​ർ അ​ധി​കൃ​ത​ർ​ക്ക് അ​ധി​കാ​ര​മു​ണ്ട്.

Latest News

Corehub Up