മല്ലപ്പള്ളി: മല്ലപ്പള്ളി ഈസ്റ്റ് സെന്റർ മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെലോഷിപ് 2026--27 വർഷത്തെ ആദ്യ സെന്റർ കൂടി വരവും പ്രവർത്തനോദ്ഘാടനവും ഇന്ന് രാവിലെ 10 മുതൽ തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ വർഗീസ് മാമ്മൻ എംഎൽഎ നിർവഹിക്കും.
ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസന സീനിയർ സിറ്റിസൺ ഫെല്ലോഷിപ് സെക്രട്ടറി പി. ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തും. സെന്റർ പ്രസിഡന്റ് റെവ. സാം റ്റി. പണിക്കർ അധ്യക്ഷത വഹിക്കും. റവ. സാജു സാമുവൽ, സെക്രട്ടറി രാജു ഏബ്രഹാം, ട്രഷറാർ മാത്യൂസ് പി. മാത്യു, ജോയിന്റ്് സെക്രട്ടറി റോസമ്മ ഏബ്രഹാം, വൈസ് പ്രസിഡന്റ് വി. ഇ. ചാക്കോ എന്നിവർ പ്രസംഗിക്കും.