Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CivilRights

Viral

വാ​ക്ക​ർ തീ​ർ​ച്ച​യാ​യും വം​ശ​വെ​റി​യു​ടെ ഇ​ര​യാ​യി​രു​ന്നു; വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​നാ​യ 21കാ​ര​ൻ 70 വ​ർ​ഷ​ത്തി​നു​ശേ​ഷം നി​ര​പ​രാ​ധി​യെ​ന്ന് യു​എ​സ് കോ​ട​തി

ഡാ​ള​സി​ൽ 1954-ൽ ​ന​ട​ന്ന കൊ​ല​പാ​ത​കം അ​മേ​രി​ക്ക​യെ ന​ടു​ക്കി​യ സം​ഭ​വ​മാ​യി​രു​ന്നു. ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ 19കാ​ര​ൻ ടോ​മി ലീ ​വാ​ക്ക​ർ, 31കാ​രി​യാ​യ വെ​നീ​സ് പാ​ർ​ക്ക​റെ ബ​ലാ​ത്സം​ഗം ചെ​യ്ത ശേ​ഷം കു​ത്തി​ക്കൊ​ന്നു​വെ​ന്നാ​യി​രു​ന്നു കേ​സ്. പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​യെ, കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം 1956 മേ​യി​ൽ 21-ാമ​ത്തെ വ​യ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​നാ​ക്കി.

അ​തു ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നീ​തി നി​ഷേ​ധ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും ടോ​മി ലീ ​വാ​ക്ക​ർ വം​ശ​വെ​റി​യു​ടെ ഇ​ര​യാ​യ​താ​ണെ​ന്നും കാ​ലം പി​ന്നീ​ടു തെ​ളി​യി​ച്ചു. സ​ത്യ​ത്തെ വ​ള​ച്ചൊ​ടി​ക്കാം; വ്യാ​ഖ്യാ​നി​ക്കാം, സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ർ​ത്താം, പ​ക്ഷേ ഒ​രു​നാ​ൾ എ​ല്ലാ മ​റ​ക​ളും നീ​ക്കി സ​ത്യം പു​റ​ത്തു​വ​രും..!

നീ​തി​ക്കു കാ​ല​ഹ​ര​ണ​പ്പെ​ടാ​നാ​വി​ല്ലെ​ന്നും വാ​ക്ക​റു​ടെ അ​റ​സ്റ്റും വി​ചാ​ര​ണ​യും ശി​ക്ഷ​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും ഡാ​ള​സ് കൗ​ണ്ടി കോ​ട​തി വ്യ​ക്ത​മാ​ക്കി. വം​ശീ​യ വി​ദ്വേ​ഷ​വും തെ​റ്റാ​യ തെ​ളി​വു​ക​ളും നി​ർ​ബ​ന്ധ​പൂ​ർ​വം രേ​ഖ​പ്പെ​ടു​ത്തി​യ മൊ​ഴി​ക​ളു​മാ​ണ് 21കാ​ര​ൻ നേ​രി​ട്ട വ​ലി​യ അ​നീ​തി​ക്കു പി​ന്നി​ലെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു.

കൊ​ല​പാ​ത​കം ന​ട​ന്ന 1953-ൽ 19 ​വ​യ​സ് മാ​ത്ര​മാ​യി​രു​ന്നു വാ​ക്ക​റു​ടെ പ്രാ​യം. ബ​സ് സ്റ്റോ​പ്പി​ൽ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന വെ​നീ​സ് പാ​ർ​ക്ക​റെ ഒ​രാ​ൾ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്. കൃ​ത്യ​മാ​യ തെ​ളി​വോ, സാ​ക്ഷി​ക​ളോ ഇ​ല്ലാ​തി​രു​ന്നി​ട്ടും ഒ​രു ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നാ​ണ് അ​ക്ര​മി​യെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ന്നീ​ട് ല​ഭി​ച്ച ഒ​രു ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ക്ക​റെ പ്ര​തി​യാ​ക്കി​യ​ത്.

താ​ൻ കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്നും കൊ​ല​പാ​ത​കം ന​ട​ന്ന സ​മ​യ​ത്ത് ഭാ​ര്യ​യു​ടെ പ്ര​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു​വെ​ന്നും വാ​ക്ക​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. വാ​ക്ക​റി​നു ജ​നി​ച്ച​ത് ആ​ൺ​കു​ട്ടി​യാ​യി​രു​ന്നു. വാ​ക്ക​ർ പ​റ​ഞ്ഞ​തു ശ​രി​യാ​ണെ​ന്ന് പ​ത്തോ​ളം പേ​ർ കോ​ട​തി​യി​ലെ​ത്തി സാ​ക്ഷി​മൊ​ഴി കൊ​ടു​ത്തു.

എ​ന്നാ​ൽ ഇ​തൊ​ന്നും കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. ക്രൂ​ര​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ പോ​ലീ​സ് ത​യാ​റാ​ക്കി​യ കു​റ്റ​സ​മ്മ​ത മൊ​ഴി​യാ​ണ് ശി​ക്ഷ​യ്ക്ക് ആ​ധാ​ര​മാ​യ​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം ഈ ​മൊ​ഴി പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. വെ​ള്ള​ക്കാ​രാ​ണ് വി​ചാ​ര​ണ ന​ട​ത്തി​യ​തും വി​ധി​ച്ച​തും.

വാ​ക്ക​ർ കാ​ല​ത്തി​ന്‍റെ തി​ശീ​ല​യ്ക്കു പി​ന്നി​ൽ മ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളി​ൽ നീ​തി​നി​ഷേ​ധ​ത്തി​ന്‍റെ ഇ​ര​യാ​യി വാ​ക്ക​ർ നീ​റി​നി​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം, ഇ​ന്ന​സെ​ൻ​സ് പ്രോ​ജ​ക്റ്റും നോ​ർ​ത്ത് ഈ​സ്റ്റേ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യും ന​ട​ത്തി​യ സം​യു​ക്ത അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​സി​ലെ അ​ട്ടി​മ​റി​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

കേ​സ് ഡ​യ​റി​യി​ലെ വൈ​രു​ധ്യ​ങ്ങ​ളും വം​ശീ​യ വി​വേ​ച​ന​വും അ​വ​ർ തെ​ളി​വു​ക​ൾ സ​ഹി​തം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ച കോ​ട​തി വാ​ക്ക​ർ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു വി​ധി​ക്കു​ക​യാ​യി​രു​ന്നു. 70 വ​ർ​ഷം മു​ന്പ്; പോ​രാ​ടാ​ൻ ആ​രു​മി​ല്ലാ​ത്ത​തു​കൊ​ണ്ട്, നീ​തി നി​ഷേ​ധ​ത്തി​ന്‍റെ ഇ​ര​യാ​യി തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട ആ ​ചെ​റു​പ്പ​ക്കാ​ര​ൻ, ലോ​ക​നി​യ​മ​ച​രി​ത്ര​ത്തി​ലെ നീ​റു​ന്ന അ​ധ്യാ​യ​മാ​യി​രി​ക്കും, എ​ന്നും!

വി​ധി പ്ര​ഖ്യാ​പ​ന വേ​ള​യി​ൽ കൊ​ല്ല​പ്പെ​ട്ട വെ​നീ​സ് പാ​ർ​ക്ക​റു​ടെ മ​ക​നും തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട വാ​ക്ക​റു​ടെ മ​ക​ൻ എ​ഡ്വേ​ർ​ഡ് സ്മി​ത്തും കോ​ട​തി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​രു​വ​രും പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ച്ച് ദുഃ​ഖം പ​ങ്കി​ട്ടു.

ത​ന്‍റെ പി​താ​വ് നി​ര​പ​രാ​ധി​യാ​ണെ​ന്ന് ലോ​കം മു​ഴു​വ​ൻ അ​റി​ഞ്ഞ​തി​ൽ ആ​ശ്വാ​സ​മു​ണ്ടെ​ന്ന് വാ​ക്ക​റു​ടെ മ​ക​ൻ പ​റ​ഞ്ഞു. ഈ ​വി​ധി വാ​ക്ക​റെ തി​രി​കെ കൊ​ണ്ടു​വ​രി​ല്ലെ​ങ്കി​ലും ച​രി​ത്ര​ത്തി​ലെ വ​ലി​യൊ​രു തെ​റ്റു തി​രു​ത്താ​ൻ ഇ​തി​ലൂ​ടെ സാ​ധി​ച്ചു​വെ​ന്നാ​ണു നി​യ​മ​വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

 

Latest News

Corehub Up