Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ClarificationVideo

പേ​ളി​യു​ടെ വി​ശ​ദീ​ക​ര​ണ വീ​ഡി​യോ​യ്ക്കും വി​മ​ർ‌​ശ​നം

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി ജ​ന്ത​ര്‍ മ​ന്ത​റി​ൽ ന​ട​ന്ന സ​മ​ര​ത്തെ​ക്കു​റി​ച്ച് അ​വ​താ​ര​ക​യും ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ പേ​ളി മാ​ണി പ​ങ്കു​വ​ച്ച കു​റി​പ്പി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. താ​ൻ ഉ​ദേ​ശി​ച്ച​ത് തെ​റ്റാ​യ രീ​തി​യി​ലാ​ണ് പ​ല​രും വ്യാ​ഖ്യാ​നി​ച്ച​തെ​ന്ന് പേ​ളി സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ​റ​ഞ്ഞി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പോ​ലീ​സു​കാ​രു​ടെ​യും സു​ര​ക്ഷ​യെ​ക്കു​റി​ച്ചോ​ർ​ത്ത് താ​ൻ പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​തെ​ന്നും പേ​ളി പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തു​കൊ​ണ്ടൊ​ന്നും പേ​ളി​യു​ടെ ന​ഷ്ട​പ്പെ​ട്ട ഇ​മേ​ജ് തി​രി​ച്ചു​പി​ടി​ക്കാ​നാ​യി​ല്ല എ​ന്നാ​ണ് ക​മ​ന്‍റ് ബോ​ക്സി​ൽ നി​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്.

ക്ലാ​രി​ഫി​ക്കേ​ഷ​ൻ വീ​ഡി​യോ തി​ക​ച്ചും അ​ഭി​ന​യ​മാ​ണെ​ന്നു നി​ര​വ​ധി പേ​ർ ക​മ​ന്‍റ് ചെ​യ്തു. പോ​യ ഫോ​ളോ​വേ​ഴ്സ് ഇ​നി തി​രി​ച്ചു വ​രി​ല്ലെ​ന്നും സാ​ഫ്രോ​ൺ ചേ​ച്ചി എ​ന്നും തു​ട​ങ്ങി ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ വ​രു​ന്ന​ത്. ഈ ​വി​ശ​ദീ​ക​ര​ണ​ത്തി​ന് മ​റ്റൊ​രു വി​ശ​ദീ​ക​ര​ണം പ​റ​യേ​ണ്ടി വ​രു​മെ​ന്നും പ​രി​ഹാ​സ​മു​യ​ർ​ന്നു. കേ​ര​ള ഹൗ​സ് സി​നി​മ​യി​ൽ ജ​യി​ലി​ൽ നി​ന്നി​റ​ങ്ങു​ന്ന കൊ​ച്ചി​ൻ ഹ​നീ​ഫ ക​ത്ത് വാ​യി​ക്കു​ന്ന ടോ​ണി​ലാ​ണ് പേ​ളി വീ​ഡി​യോ ചെ​യ്ത​തെ​ന്നും ചി​ല​ർ വി​മ​ർ​ശി​ക്കു​ന്നു.

Latest News

Corehub Up