Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CleanAir

വാ​യു വേ​ണം, ശു​ദ്ധ​വാ​യു വേ​ണം; ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വാ​യു​മ​ലി​നീ​ക​ര​ണം അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി-​പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. ഓ​ൾ ഇ​ന്ത്യ സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

വാ​യു വേ​ണം, ശു​ദ്ധ​വാ​യു വേ​ണം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ശു​ദ്ധ​വാ​യു ശ്വ​സി​ക്കാ​നു​ള്ള പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും വാ​യു​മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ജോ​ർ​ബാ​ഗി​ലെ ഇ​ന്ദി​ര പ​ര്യാ​വ​ര​ൺ ഭ​വ​ന് മു​ന്നി​ൽ ഒ​ത്തു​കൂ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​രെ പൊ​ലി​സ് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് ത​ട​ഞ്ഞു.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​യു​ഗു​ണ​നി​ല​വാ​ര സൂ​ചി​ക അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലേ​ക്ക് ഉ​യ​ർ​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ജോ​ർ​ബാ​ഗി​ന് പു​റ​മെ ഇ​ന്ത്യാ ഗേ​റ്റ്, ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല, റെ​യ്‌​സി​ന റോ​ഡ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്നു.

Latest News

Corehub Up