ഇന്ത്യാഗേറ്റ് പരിസരത്ത് പുക നിറഞ്ഞ നിലയിൽ.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദ്യാർഥി-പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും ചേർന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
വായു വേണം, ശുദ്ധവായു വേണം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. ശുദ്ധവായു ശ്വസിക്കാനുള്ള പൗരന്മാരുടെ അവകാശം സംരക്ഷിക്കണമെന്നും വായുമലിനീകരണം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരവും സമയബന്ധിതവുമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജോർബാഗിലെ ഇന്ദിര പര്യാവരൺ ഭവന് മുന്നിൽ ഒത്തുകൂടിയ പ്രതിഷേധക്കാരെ പൊലിസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞു.
ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക അപകടകരമായ നിലയിലേക്ക് ഉയർന്നതായാണ് റിപ്പോർട്ടുകൾ. ജോർബാഗിന് പുറമെ ഇന്ത്യാ ഗേറ്റ്, ഡൽഹി സർവകലാശാല, റെയ്സിന റോഡ് തുടങ്ങിയ ഇടങ്ങളിലും വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നു.
Tags : Air Pollution DelhiAirPollution AirPollution DelhiPollution CleanAir Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash